---
title: "ബസിൽ വച്ച് യാത്രക്കാരൻ്റെ അരലക്ഷം രൂപ പോക്കറ്റടിച്ചു ; പ്രതിയെ തലശേരി പൊലീസ് പിടികൂടി"
english_title: "Half a lakh rupees stolen from a passenger on a bus; Thalassery police arrest the accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277197/half-a-lakh-rupees-stolen-from-a-passenger-on-a-bus-thalassery-police-arrest-the-accused"
published_at: "2025-03-18T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d8faa56a21b_Untitled-1_copy.jpg"
keywords: []
---

# ബസിൽ വച്ച് യാത്രക്കാരൻ്റെ അരലക്ഷം രൂപ പോക്കറ്റടിച്ചു ; പ്രതിയെ തലശേരി പൊലീസ് പിടികൂടി

> **Lead Summary:** **തലശേരി: **നിരവധി കേസുകളിൽ പ്രതിയായ പോക്കറ്റടിക്കാരനെ ജയിലിലടച്ചു. ബസ് കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തിയതിന് കഴിഞ്ഞദിവസം പിടിയിലായ ഇരിക്കൂർ പെരുമ്പറമ്പിലെ കോട്ടക്കുന്നുമ്മൽ ജാഫറിനെ ആണ് റിമാന്റ് ചെയ്ത‌ത്.

## Article Content

**തലശേരി: **നിരവധി കേസുകളിൽ പ്രതിയായ പോക്കറ്റടിക്കാരനെ ജയിലിലടച്ചു. ബസ് കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തിയതിന് കഴിഞ്ഞദിവസം പിടിയിലായ ഇരിക്കൂർ പെരുമ്പറമ്പിലെ കോട്ടക്കുന്നുമ്മൽ ജാഫറിനെ ആണ് റിമാന്റ് ചെയ്ത‌ത്.

കഴിഞ്ഞദിവസം ബസിൽ വെച്ച് യാത്രക്കാരൻറെ 50,000 രൂപ ഇയാൾ പോക്കറ്റടിച്ചിരുന്നു. ഈ സംഭവത്തിൽ തലശേരി സി.ഐ: ബിജു പ്രകാശിൻ്റെ നേതൃത്വത്തിലാണ് ജാഫറിനെ അറസ്റ്റ് ചെയ്ത‌ത്. മയ്യിലിലെ അടിപിടിക്കേസിലും കണ്ണൂർ ടൗണിലെ കവർച്ചാക്കേസിലും പ്രതിയാണിയാൾ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277197/half-a-lakh-rupees-stolen-from-a-passenger-on-a-bus-thalassery-police-arrest-the-accused)