---
title: "പാനൂർ മേഖല  വീണ്ടും സംഘർഷ ഭീതിയിൽ  ;  വിളക്കോട്ടൂരിൽ സിപിഎം പ്രവർത്തകർക്ക് നേരെ വധശ്രമം"
english_title: "Panoor region in fear of violence again; Attempted murder on CPM workers in Vilakottoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277040/panoor-region-in-fear-of-violence-again-attempted-murder-on-cpm-workers-in-vilakottoor"
published_at: "2025-03-17T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7cb45a8220_Untitled-3_copy.jpg"
keywords: []
---

# പാനൂർ മേഖല  വീണ്ടും സംഘർഷ ഭീതിയിൽ  ;  വിളക്കോട്ടൂരിൽ സിപിഎം പ്രവർത്തകർക്ക് നേരെ വധശ്രമം

> **Lead Summary:** പാനൂർ :സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ഇൻ്റലിജൻസ് റിപ്പോർട്ടിനിടെ കോഴിക്കോട് - കണ്ണൂർ ജില്ലാ അതിർത്തിയിൽ വീണ്ടും സംഘർഷം. പാനൂർ - വിളക്കോട്ടൂരിൽ മോട്ടോർ ബൈക്ക് തടഞ്ഞ് നിർത്തി

## Article Content

പാനൂർ :സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ഇൻ്റലിജൻസ് റിപ്പോർട്ടിനിടെ കോഴിക്കോട് - കണ്ണൂർ ജില്ലാ അതിർത്തിയിൽ വീണ്ടും സംഘർഷം. പാനൂർ - വിളക്കോട്ടൂരിൽ മോട്ടോർ ബൈക്ക് തടഞ്ഞ് നിർത്തി

സിപിഎം പ്രവർത്തകരെ അക്രമിച്ചു.

വിളക്കോട്ടൂർ പുതുവയലിന് സമീപത്തുവെച്ചാണ് സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമം നടന്നത്.

ഇന്നലെ രാത്രി 8 മണിക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരായ അഭിൻ മണിക്കുന്നുമ്മൽ,വിഷ്ണു കൊടുവള്ളിമ്മൽ എന്നിവരെയാണ് ബൈക്ക് തടഞ്ഞു നിർത്തി അക്രമിച്ചത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തലയ്ക്കും, പുറത്തും

പരിക്കേറ്റ യുവാക്കളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർഎസ്എസ്-ബിജെപി പ്രവർത്തകരായ അവിനാഷ് കീറിയപറമ്പത്ത്,ശ്യാംജിത്ത് കീറിയപറമ്പത്ത്,സുബിൻ നിട്ടൂർ വലിയത്ത്,യദു കൃഷ്ണ കീറിയപറമ്പത്ത്,ലിബു(കുട്ടപ്പൻ)കീറിയപറമ്പത്ത്, വിജീഷ് പുതുകൂടിചീന്റവിട തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തോളം പേരാണ് ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277040/panoor-region-in-fear-of-violence-again-attempted-murder-on-cpm-workers-in-vilakottoor)