---
title: "എം ആർ എയിൽ നിന്നും  സഹായ നിധി പണപ്പെട്ടികൾ കവർന്നു ; യുവാവ് അറസ്റ്റിൽ"
english_title: "Youth arrested for stealing relief fund boxes from MRA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276702/youth-arrested-for-stealing-relief-fund-boxes-from-mra"
published_at: "2025-03-15T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d510b50b316_Untitled-1_copy.jpg"
keywords: []
---

# എം ആർ എയിൽ നിന്നും  സഹായ നിധി പണപ്പെട്ടികൾ കവർന്നു ; യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ച സഹായ നിധി പണപ്പെട്ടികൾ മോഷ്ടിച്ച പ്രതി പിടിയിൽ. സിറ്റി തയ്യിൽ സ്വദേശി സാന്ദ്ര നിവാസിൽ ഷാരോണിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്‌ത്.

## Article Content

**കണ്ണൂർ : **വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ച സഹായ നിധി പണപ്പെട്ടികൾ മോഷ്ടിച്ച പ്രതി പിടിയിൽ. സിറ്റി തയ്യിൽ സ്വദേശി സാന്ദ്ര നിവാസിൽ ഷാരോണിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്‌ത്.

റെയിൽവെ സ്‌റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന എം ആർ. എ ബേക്കറിയിലാ ണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ ഫെബ്രവരി മാസം 28ന് രാത്രി 10.25 ന് ബൈക്കിലെത്തിയ പ്രതി വയനാട് മുസ്ലിം ഓർഫനേജിന്റെയും, തണൽ വീട് കണ്ണൂർ എന്നിവയുടേയും ഏകദേശം 6000 രൂപ അടങ്ങിയ രണ്ട് സഹായ നിധി പണപ്പെട്ടികളാണ് കടത്തി കൊണ്ടുപോയത്. സ്ഥാപനത്തിലെ ജീവനക്കാരൻ സി.വി വൈശാഖിന്റെ പരാതിയിൽ കേസെടുത്ത ടൗൺ പോലിസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276702/youth-arrested-for-stealing-relief-fund-boxes-from-mra)