---
title: "പിണറായി സർക്കാരിൻ്റെ തണലിൽ ലഹരി മാഫിയ തഴച്ചുവളരുകയാണെന്ന് പി.കെ  കൃഷ്ണദാസ് ;  താക്കീതായി പാനൂരിൽ ബിജെപിയുടെ നൈറ്റ് മാർച്ച്"
english_title: "P.K. Krishnadas says drug mafia is flourishing under the shadow of Pinarayi government; BJP's night march in Panur as a warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276630/pk-krishnadas-says-drug-mafia-is-flourishing-under-the-shadow-of-pinarayi-government-bjps-night-march-in-panur-as-a-warning"
published_at: "2025-03-14T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d45afc8f9f3_Untitled-1_copy.jpg"
keywords: []
---

# പിണറായി സർക്കാരിൻ്റെ തണലിൽ ലഹരി മാഫിയ തഴച്ചുവളരുകയാണെന്ന് പി.കെ  കൃഷ്ണദാസ് ;  താക്കീതായി പാനൂരിൽ ബിജെപിയുടെ നൈറ്റ് മാർച്ച്

> **Lead Summary:** ലഹരി മാഫിയകളെ വളർത്തി നാടിനെ കുരുതി കളമാക്കുന്ന

## Article Content

ലഹരി മാഫിയകളെ വളർത്തി നാടിനെ കുരുതി കളമാക്കുന്ന

പിണറായി സർക്കാറിൻ്റെ നയ വൈകല്യങ്ങളോടുള്ള പ്രതിക്ഷേധത്തിൻ്റെ ഭാഗമായി ബി ജെ പി പാനൂർ

മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പാനൂരിൽ

നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കെ സി വിഷ്ണുവിൻ്റെ അധ്യക്ഷതയിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ

കൃഷ്ണ ദാസ്ഉദ്ഘാടനം ചെയ്തു.

ലഹരി മാഫിയയെ ചെറുക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പി.കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.

കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി മുഖ്യപ്രഭാഷണം നടത്തി.

തെക്കേ പാനൂരിൽ നിന്നും അരംഭിച്ച മാർച്ചിന്

പി സത്യപ്രകാശ്,

കെ.കെ ധനഞ്ജയൻ,

കെ സി കുഞ്ഞികണ്ണൻ മാസ്റ്റർ,

വിപി സുരേന്ദ്രൻ മാസ്റ്റർ,

എൻ രതി,

രാജേഷ് കൊച്ചിയങ്ങാടി,

സി.പി. സംഗീത, കെ കാർത്തിക,

അഡ്വ ഷിജി ലാൽ,

പി പി ഷാജി

റോഹിത്ത് റാം, കെ.പി ഭാസ്ക്കരൻ, എം രത്നാകരൻ, രജിൽ കുമാർ

എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276630/pk-krishnadas-says-drug-mafia-is-flourishing-under-the-shadow-of-pinarayi-government-bjps-night-march-in-panur-as-a-warning)