---
title: "പാനൂർ മേഖലയിലെ ക്വാറി ഉല്പന്നങ്ങളുടെ വില വർധന ; ചെറുവാഞ്ചേരിയിൽ ഡിവൈഎഫ്ഐയുടെ സമരത്തിൽ സംഘർഷം"
english_title: "Price increase of quarry products in Panur region; Clashes during DYFI strike in Cheruvanchery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276609/price-increase-of-quarry-products-in-panur-region-clashes-during-dyfi-strike-in-cheruvanchery"
published_at: "2025-03-14T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d4411d13373_Untitled-2_copy.jpg"
keywords: []
---

# പാനൂർ മേഖലയിലെ ക്വാറി ഉല്പന്നങ്ങളുടെ വില വർധന ; ചെറുവാഞ്ചേരിയിൽ ഡിവൈഎഫ്ഐയുടെ സമരത്തിൽ സംഘർഷം

> **Lead Summary:** **പാനൂർ:(www.panoornews.in**) ക്വാറി ഉല്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് ചെറുവാഞ്ചേരി കല്ലുവളപ്പ് ക്വാറിക്ക് സമീപം ഡി വൈ എഫ് ഐ യുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ക്വാറികളിൽ നിന്നും ദേശീയ പാതാ നിർമ്മാണത്തിനായി കൊണ്ടുവരികയായിരുന്ന കരിങ്കൽ ലോറികൾ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ് കൊടിനാട്ടി. ഇതോടെ കൊളവല്ലൂർ പൊലീസ് ഇടപെട്ടു.

## Article Content

**പാനൂർ:(www.panoornews.in**) ക്വാറി ഉല്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് ചെറുവാഞ്ചേരി കല്ലുവളപ്പ് ക്വാറിക്ക് സമീപം ഡി വൈ എഫ് ഐ യുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ക്വാറികളിൽ നിന്നും ദേശീയ പാതാ നിർമ്മാണത്തിനായി കൊണ്ടുവരികയായിരുന്ന കരിങ്കൽ ലോറികൾ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ് കൊടിനാട്ടി. ഇതോടെ കൊളവല്ലൂർ പൊലീസ് ഇടപെട്ടു.

സിഐ ടി.എൻ സന്തോഷ് കുമാർ, എസ്.ഐ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ഡിവൈഎഫ്ഐ പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകരും, പൊലീസും തമ്മിൽ അല്പസമയം ഉന്തും തള്ളും നടന്നു. പ്രതിഷേധം ശക്തമായതോടെ ലോറികൾ കരിങ്കൽ ക്വാറികളിലേക്ക് തന്നെ തിരികെ പോയി.

ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് ഈ സമരമെന്നും, ക്രഷർ മാഫിയക്കും, പൊലീസിനും മുന്നിൽ ഡിവൈഎഫ്ഐ മുട്ടുമടക്കില്ലെന്നും പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ നേതാവ് കിരൺ കരുണാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276609/price-increase-of-quarry-products-in-panur-region-clashes-during-dyfi-strike-in-cheruvanchery)