---
title: "ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ഫോർ എക്സലൻസ്  സംഘടിപ്പിച്ചു."
english_title: "Chokli Ramavilasam Higher Secondary School organized the Award for Excellence."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276527/chokli-ramavilasam-higher-secondary-school-organized-the-award-for-excellence"
published_at: "2025-03-14T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3e7a7e1ff7_Untitled-5_copy.jpg"
keywords: []
---

# ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ഫോർ എക്സലൻസ്  സംഘടിപ്പിച്ചു.

> **Lead Summary:** **ചൊക്ലി: ** ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ഫോർ എക്സലൻസ് സംഘടിപ്പിച്ചു.

## Article Content

**ചൊക്ലി: ** ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ഫോർ എക്സലൻസ് സംഘടിപ്പിച്ചു.

പ്രതിഭാധനരായ വിദ്യാർത്ഥികളെ ആദരിച്ചു.ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ രമ്യടീച്ചർ

ഉദ്ഘാടനം ചെയ്തു.ചൊക്ലി എ.ഇ.ഒ എ.കെ ഗീത ഉപഹാര സമർപ്പണം നടത്തി.

കലാപ്രതിഭകൾക്കുള്ള ഉപഹാരസമർപ്പണം സ്കൂൾ മാനേജർ കെ പ്രസീത് കുമാർ നിർവ്വഹിച്ചു.

തലശ്ശേരി ഗവൺമെൻറ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. എ വത്സലൻ മുഖ്യാതിഥിയായി.

പ്രധാനധ്യാപകൻ പ്രദീപ് കിനാത്തി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി പ്രധാനധ്യാപിക എൻ.സ്മിത,

ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി എ.രചീഷ്, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ടി.പി ഗിരീഷ് കുമാർ,എസ് ആർ ജി കൺവീനർ പി.എം രജീഷ്,കെ എം ജിനീഷ് എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് കെ ടി കെ പ്രദീപൻ അധ്യക്ഷത വഹിച്ചു.

 പ്രിൻസിപ്പൽ പ്രശാന്ത് തച്ചറക്കൽ സ്വാഗതവും, കൺവീനർ ഫൗസാൻ അഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276527/chokli-ramavilasam-higher-secondary-school-organized-the-award-for-excellence)