---
title: "തെയ്യപ്പറമ്പ് കേന്ദ്രീകരിച്ച് ചൂതാട്ടം ; 28150 രൂപയുമായി ആറുപേർ പിടിയിൽ"
english_title: "Gambling operation centered in Theyyaparamba; Six arrested with Rs. 28150"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276510/gambling-operation-centered-in-theyyaparamba-six-arrested-with-rs-28150"
published_at: "2025-03-14T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3d7f849796_Untitled-4_copy.jpg"
keywords: []
---

# തെയ്യപ്പറമ്പ് കേന്ദ്രീകരിച്ച് ചൂതാട്ടം ; 28150 രൂപയുമായി ആറുപേർ പിടിയിൽ

> **Lead Summary:** തെയ്യപ്പറമ്പ് കേന്ദ്രീകരിച്ച് ചൂതാട്ടത്തിലേർപ്പെട്ട ആറുപേരെ മട്ടന്നൂർ പോലീസ് പിടികൂടി. കൊതേരിയിലെയും, ചാവശേരിയിലെയും ചീട്ടുകളി സംഘത്തെയാണ് സി.ഐ: എം.അനിലിൻ്റെ നിർദേശപ്രകാരം എസ്.ഐ: സി.പി.ലിമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.

## Article Content

തെയ്യപ്പറമ്പ് കേന്ദ്രീകരിച്ച് ചൂതാട്ടത്തിലേർപ്പെട്ട ആറുപേരെ മട്ടന്നൂർ പോലീസ് പിടികൂടി. കൊതേരിയിലെയും, ചാവശേരിയിലെയും ചീട്ടുകളി സംഘത്തെയാണ് സി.ഐ: എം.അനിലിൻ്റെ നിർദേശപ്രകാരം എസ്.ഐ: സി.പി.ലിമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.

കൊതേരിയിലെ ഉത്സവപ്പറമ്പിന് സമീപത്ത് വെച്ച് ടി.കെ. നിസാർ, സി.സന്തോഷ്, കെ.കെ.രതീഷ് എന്നിവരെ പിടികൂടി. ഇവരിൽ നിന്ന് 8100 രൂപ പിടിച്ചെടുത്തു. ചാവശേരി പന്നിമുലയിൽ വെച്ച് എം. അജേഷ്, നടുവനാട്ടെ ജെറി മനോഹർ, ഇരിട്ടി വള്ളിത്തോടെ സി.എഫ്.റോയ് എന്നിവരെയും അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്ന് 20050 രൂപ പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276510/gambling-operation-centered-in-theyyaparamba-six-arrested-with-rs-28150)