---
title: "പാനൂരിൽ ഇ- സിഗരറ്റ് വിൽപ്പന 1500 രൂപ മുതൽ, ഏറെക്കാലം ഉപയോഗിക്കാം ;  ഇടപാടുകാരിലേറെയും വിദ്യാർത്ഥികൾ "
english_title: "E-cigarettes sold in Panur starting at Rs. 1500, can be used for a long time; Most of the customers are students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276417/e-cigarettes-sold-in-panur-starting-at-rs-1500-can-be-used-for-a-long-time-most-of-the-customers-are-students"
published_at: "2025-03-13T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d305a9441a2_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ ഇ- സിഗരറ്റ് വിൽപ്പന 1500 രൂപ മുതൽ, ഏറെക്കാലം ഉപയോഗിക്കാം ;  ഇടപാടുകാരിലേറെയും വിദ്യാർത്ഥികൾ 

> **Lead Summary:** പാനൂർ : പാനൂരിൽ നിന്നും പിടികൂടിയ ഇ- സിഗരറ്റ് ഒരെണ്ണം വിൽക്കുന്നത് 1500 രൂപക്ക്. കോളേജ് സ്കൂൾ കുട്ടികളാണ് ഏറെയും ഇടപാടുകാർ. വിവിധ വൈവിധ്യത്തിലുള്ള സിഗരറ്റുകളുണ്ട്. വൈവിധ്യങ്ങൾക്കനുസരിച്ച് വിലയും കൂടും.

## Article Content

പാനൂർ : പാനൂരിൽ നിന്നും പിടികൂടിയ ഇ- സിഗരറ്റ് ഒരെണ്ണം വിൽക്കുന്നത് 1500 രൂപക്ക്. കോളേജ് സ്കൂൾ കുട്ടികളാണ് ഏറെയും ഇടപാടുകാർ. വിവിധ വൈവിധ്യത്തിലുള്ള സിഗരറ്റുകളുണ്ട്. വൈവിധ്യങ്ങൾക്കനുസരിച്ച് വിലയും കൂടും.

വീട്ടിൽ പിടിക്കപ്പെട്ടാലും കളിപ്പാട്ടമെന്ന നിലയിൽ രക്ഷിതാക്കളെ കബളിപ്പിച്ചാണ് വിദ്യാർത്ഥികളുടെ ഉപയോഗം. ഏറെക്കാലം ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. നിക്കോട്ടിൻ അടങ്ങിയിരിക്കുന്നതു കൊണ്ടു തന്നെ കുട്ടികളുടെ മസ്തിഷ്ക വികാസത്തെ ഇത് പ്രതികൂലമായി ബാധിക്കും. പഠന ക്ഷമതയെ ബാധിക്കുന്നതോടൊപ്പം ശ്വാസകോശ രോഗങ്ങൾ, നാഡീവ്യൂഹ പ്രശ്നങ്ങൾ, ഹൃദയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ഏറെയാണ്.

പാനൂർ പൂക്കോത്തെ മീത്തൽവീട്ടിൽ കളത്തിൽ എം. ഷുഹൈബ് (39)ആണ് പിടിയിലായത്.

മിനിഞ്ഞാന്നാണ് ഷുഹൈബ് ഗൾഫിൽ നിന്നെത്തിയത്. വീട്ടിൽ പോകാതെ നേരെ മാക്കൂൽപീടികയിലെത്തി ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. ഇയാളുടെ കീഴിൽ രണ്ട് ഏജന്റുമാരുണ്ട്. ആൾക്കാരെ ലോഡ്‌ജിൽ വിളിച്ചുവരുത്തിയാണ് വിൽപ്പന. രഹസ്യവിവരത്തെത്തുടർന്ന് പാനൂർ സി.ഐ സുധീർ കല്ലൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇയാൾ താമസിച്ച മുറിയിൽ പരിശോധന നടത്തിയാണ് ഇലക്ട്രോണിക് സിഗരറ്റുകൾ പിടിച്ചെടുത്തത്. സാധനങ്ങൾ മുഴുവൻ വിറ്റശേഷം വീട്ടിലേക്ക് പോകാനായിരുന്നത്രെ പദ്ധതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276417/e-cigarettes-sold-in-panur-starting-at-rs-1500-can-be-used-for-a-long-time-most-of-the-customers-are-students)