---
title: "പാനൂരിൽ ലഹരിയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടി  പുതു തലമുറ ; മാക്കൂൽ പീടികയിൽ 240 ഓളം ഇലക്ട്രോണിക് സിഗരറ്റുകളുമായി പൂക്കോം സ്വദേശി അറസ്റ്റിൽ"
english_title: "New generation seeking new pastures for addiction in Panur; Pookom native arrested with over 240 electronic cigarettes in Makool Peedika"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276334/new-generation-seeking-new-pastures-for-addiction-in-panur-pookom-native-arrested-with-over-240-electronic-cigarettes-in-makool-peedika"
published_at: "2025-03-13T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2a4242cf01_Untitled-10_copy.jpg"
keywords: []
---

# പാനൂരിൽ ലഹരിയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടി  പുതു തലമുറ ; മാക്കൂൽ പീടികയിൽ 240 ഓളം ഇലക്ട്രോണിക് സിഗരറ്റുകളുമായി പൂക്കോം സ്വദേശി അറസ്റ്റിൽ

> **Lead Summary:** പാനൂർ: പാനൂർ മാക്കൂൽപിടികയിൽ ഇലക്ട്രോണിക് സിഗരറ്റ് വിൽപന നടത്തുന്ന പൂക്കോം കാട്ടിൽ മീത്തൽ ഷുഹൈബിനെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു‌.

## Article Content

പാനൂർ: പാനൂർ മാക്കൂൽപിടികയിൽ ഇലക്ട്രോണിക് സിഗരറ്റ് വിൽപന നടത്തുന്ന പൂക്കോം കാട്ടിൽ മീത്തൽ ഷുഹൈബിനെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു‌.

48 പായ്ക്കുകളിലായി 240 സിഗരറ്റുകളാണ് പിടിച്ചെടുത്തത്. മാക്കൂൽ പീടികയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. .പാനൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ലോഡ്‌ജ് റെയ്‌ഡ് നടത്തിയത്.

ദുബായിൽ നിന്നും കസ്റ്റംസ് പരിശോധനയിൽ നിന്നും പിടിക്കപ്പെടാതിരിക്കാൻ കാർബൺ പേപ്പറിൽ പൊതിഞ്ഞാണ് സിഗരറ്റ് കടത്തിക്കൊണ്ട് വന്നത്. പാനൂർ എസ് ഐ സുബാഷ് ബാബു, എ എസ് ഐ സുധീർ, പോലീസ് കോൺസ്റ്റബിൾമാരായ ശ്രീജിത്ത്, ഷംസീർ, ബൈജു, രജിൽ എന്നിവർ റെയിഡിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276334/new-generation-seeking-new-pastures-for-addiction-in-panur-pookom-native-arrested-with-over-240-electronic-cigarettes-in-makool-peedika)