---
title: "കണ്ണൂരിൽ ഡോക്ടർ എഴുതിയ മരുന്നിനു പകരം അമിതഡോസുള്ള മറ്റൊന്ന് നൽകിയതിനെ തുടർന്ന്  എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ ; മെഡിക്കൽ ഷോപ്പിനെതിരെ കേസ്"
english_title: "Eight-month-old baby in critical condition after doctor gives him overdose of medicine instead of prescribed medicine in Kannur; Case filed against medical shop"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276248/eight-month-old-baby-in-critical-condition-after-doctor-gives-him-overdose-of-medicine-instead-of-prescribed-medicine-in-kannur-case-filed-against-medical-shop"
published_at: "2025-03-13T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d266bbef72e_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ ഡോക്ടർ എഴുതിയ മരുന്നിനു പകരം അമിതഡോസുള്ള മറ്റൊന്ന് നൽകിയതിനെ തുടർന്ന്  എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ ; മെഡിക്കൽ ഷോപ്പിനെതിരെ കേസ്

> **Lead Summary:** **കണ്ണൂർ : **മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി, മരുന്ന് കഴിച്ച 8 മാസം പ്രായമുള്ള കുട്ടിക്ക് കരളിന് അസുഖം ബാധിച്ചു, പോലീസ്കേസെടുത്തു. പഴയങ്ങാടിയിലെ ഖദീജമെഡിക്കൽസിനെതിരെയാണ് ചെറുകുന്ന് പൂങ്കാവിലെ മുക്കോലക്കൽ വീട്ടിൽ ഇ.പി.അഷറഫ് പരാതി നൽകിയത്.

## Article Content

**കണ്ണൂർ : **മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി, മരുന്ന് കഴിച്ച 8 മാസം പ്രായമുള്ള കുട്ടിക്ക് കരളിന് അസുഖം ബാധിച്ചു, പോലീസ്കേസെടുത്തു. പഴയങ്ങാടിയിലെ ഖദീജമെഡിക്കൽസിനെതിരെയാണ് ചെറുകുന്ന് പൂങ്കാവിലെ മുക്കോലക്കൽ വീട്ടിൽ ഇ.പി.അഷറഫ് പരാതി നൽകിയത്.

അഷറഫിന്റെ സഹോദരൻ ഇ.പി.ഷമീറിന്റെ എട്ട് മാസം പ്രായമുള്ള മുഹമ്മദ് എന്ന കുട്ടിക്കാണ് മരുന്ന് മാറി നൽകിയത്. മാർച്ച് 8 ന് 5.26 നാണ് മരുന്ന്വാങ്ങിയത്.മരുന്ന്ഉപയോഗിച്ചതോടെ കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സംഭവത്തിൽ പഴയങ്ങാടി പോലീസ് മെഡിക്കൽ ഷോപ്പ് അധികൃതർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276248/eight-month-old-baby-in-critical-condition-after-doctor-gives-him-overdose-of-medicine-instead-of-prescribed-medicine-in-kannur-case-filed-against-medical-shop)