---
title: "കാട്ടുപന്നി ; ടാസ്ക് ഫോഴ്സിൻ്റെ സേവനം മറ്റ് പഞ്ചായത്തുകളിലും വേണമെന്ന് കർഷകർ"
english_title: "Wild boar; Farmers want the services of the task force in other panchayats as well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275866/wild-boar-farmers-want-the-services-of-the-task-force-in-other-panchayats-as-well"
published_at: "2025-03-11T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfd771ccfd9_Untitled-2_copy.jpg"
keywords: []
---

# കാട്ടുപന്നി ; ടാസ്ക് ഫോഴ്സിൻ്റെ സേവനം മറ്റ് പഞ്ചായത്തുകളിലും വേണമെന്ന് കർഷകർ

> **Lead Summary:** കാട്ടുപന്നിയെ തുരത്താനും കൃഷിയിടങ്ങൾ വന്യജീവി അക്രമത്തിൽ നിന്ന് സംരക്ഷിക്കാനും സർക്കാർ നിയോഗിച്ച ടാസ്ക്ഫോഴ്സിന്റെ സേവനം കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. പാനൂരിന്റെ കിഴക്കൻ മേഖലകളായ വാഴമല, നരിക്കോട്‌ മല ഭാഗങ്ങളിൽ പന്നി ശല്യം രൂക്ഷമാണ്.

## Article Content

കാട്ടുപന്നിയെ തുരത്താനും കൃഷിയിടങ്ങൾ വന്യജീവി അക്രമത്തിൽ നിന്ന് സംരക്ഷിക്കാനും സർക്കാർ നിയോഗിച്ച ടാസ്ക്ഫോഴ്സിന്റെ സേവനം കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. പാനൂരിന്റെ കിഴക്കൻ മേഖലകളായ വാഴമല, നരിക്കോട്‌ മല ഭാഗങ്ങളിൽ പന്നി ശല്യം രൂക്ഷമാണ്.

കുരങ്ങും കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ആനക്കൂട്ടങ്ങളും ഇറങ്ങാൻ തുടങ്ങിയ തോടെ കർഷകർ ആശങ്കയിലാണ്. വാഴ, ചേന, ചേമ്പ്, കാച്ചിൽ, : കപ്പ എന്നിവ വ്യാപകമായി നശിപ്പിക്കുകയാണ്. തെങ്ങിൻ തൈകളും കമുകിൻ തൈകളും പന്നിക്കൂട്ടം നശിപ്പിക്കുന്നുണ്ട്.

വള്ള്യായിലെ കർഷകൻ എ.കെ.ശ്രീധരൻ പന്നി ആക്രമണ ത്തിൽ മരിച്ചതിനെ തുടർന്നു പാട്യം പഞ്ചായത്തിലെ മുതിയങ്ങ ഭാഗത്തും മൊകേരി പഞ്ചായത്തിൽ വള്ള്യായി മേഖലകളിലും ടാസ്ക്ഫോഴ്സുണ്ടാക്കി. അക്രമ കാരികളായ പന്നിയെ കണ്ടെത്തി വെടിവയ്ക്കാൻ ഷൂട്ടർമാരെ നിയോഗിച്ചു. പാനൂർ നഗരസഭയിലും ഷൂട്ടറെ നിയോഗിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275866/wild-boar-farmers-want-the-services-of-the-task-force-in-other-panchayats-as-well)