---
title: "അക്രമ സ്വഭാവം കാണിച്ച് പാനൂർ മേഖലയെ മണിക്കൂറുകളോളം  ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ  വെടിവച്ചു കൊന്നു."
english_title: "A wild boar that terrorized the Panur area for hours due to its aggressive nature has been shot dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275758/a-wild-boar-that-terrorized-the-panur-area-for-hours-due-to-its-aggressive-nature-has-been-shot-dead"
published_at: "2025-03-10T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cee2c21ee5c_Untitled-4_copy.jpg"
keywords: []
---

# അക്രമ സ്വഭാവം കാണിച്ച് പാനൂർ മേഖലയെ മണിക്കൂറുകളോളം  ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ  വെടിവച്ചു കൊന്നു.

> **Lead Summary:** പാനൂർ: പാനൂർ നഗരസഭ ഏർപ്പെടുത്തിയ ഷൂട്ടർ വിനോദാണ് കാട്ടുപന്നിയെ വെടിവച്ചത്. കാട്ടുപന്നി ചത്ത തോടെ ജനങ്ങളുടെ ആശങ്കയൊഴിഞ്ഞെങ്കിലും മേഖലയിൽ ഇനിയും കാട്ടുപന്നികളുണ്ടെന്ന ഭീതിയിലാണ് ജനം.

## Article Content

പാനൂർ: പാനൂർ നഗരസഭ ഏർപ്പെടുത്തിയ ഷൂട്ടർ വിനോദാണ് കാട്ടുപന്നിയെ വെടിവച്ചത്. കാട്ടുപന്നി ചത്ത തോടെ ജനങ്ങളുടെ ആശങ്കയൊഴിഞ്ഞെങ്കിലും മേഖലയിൽ ഇനിയും കാട്ടുപന്നികളുണ്ടെന്ന ഭീതിയിലാണ് ജനം.

പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്.

മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഷാർപ്പ് ഷൂട്ടർ വിനോദ് സ്ഥലത്തെത്തി പന്നിയെ വെടിവച്ചത്.

ഏകദേശം 100 കിലോവിനു മുകളില്‍ തൂക്കം വരുന്ന കാട്ടുപന്നിയാണ് ചത്തത്. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നഗരസഭചെയര്‍മാന്‍ കെ.പി ഹാഷിം മുൻകൈയെടുത്താണ് ഷൂട്ടറെ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275758/a-wild-boar-that-terrorized-the-panur-area-for-hours-due-to-its-aggressive-nature-has-been-shot-dead)