---
title: "തുടരുന്ന വന്യജീവി അക്രമം ; 28,29 തീയതികളിൽ ദുരിത നിവൃത്തി യാത്രയുമായി ബിഡിജെഎസ് "
english_title: "Continuing violence against wildlife; BDJS to hold a Dire Nivruti Yatra on 28th and 29th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275754/continuing-violence-against-wildlife-bdjs-to-hold-a-dire-nivruti-yatra-on-28th-and-29th"
published_at: "2025-03-10T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ced5bda632b_Untitled-2_copy.jpg"
keywords: []
---

# തുടരുന്ന വന്യജീവി അക്രമം ; 28,29 തീയതികളിൽ ദുരിത നിവൃത്തി യാത്രയുമായി ബിഡിജെഎസ് 

> **Lead Summary:** വന്യജീവി - മനുഷ്യ സംഘർഷം: ശാശ്വത പരിഹാരം കാണുക, 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരുടെ ആയുഷ്ഭാരത പദ്ധതി കേരളത്തിൽ നടപ്പിലാക്കുക, തെരുവ് നായ ആക്രമണം -മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് ശാശ്വത പരിഹാരം കാണുക ബിഡിജെഎസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പൈലി വാത്യാട്ടിന്റെ നേതൃത്വത്തിൽ ദുരിത നിവൃത്തി യാത്ര മാർച്ച് 28 ,29 തീയതികളിൽ നടത്താൻ ബിഡിജെഎസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തലശ്ശേരി അരിയാക്കണ്ടി ബിൽഡിങ്ങിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ

## Article Content

വന്യജീവി - മനുഷ്യ സംഘർഷം: ശാശ്വത പരിഹാരം കാണുക, 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരുടെ ആയുഷ്ഭാരത പദ്ധതി കേരളത്തിൽ നടപ്പിലാക്കുക, തെരുവ് നായ ആക്രമണം -മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് ശാശ്വത പരിഹാരം കാണുക ബിഡിജെഎസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പൈലി വാത്യാട്ടിന്റെ നേതൃത്വത്തിൽ ദുരിത നിവൃത്തി യാത്ര മാർച്ച് 28 ,29 തീയതികളിൽ നടത്താൻ ബിഡിജെഎസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തലശ്ശേരി അരിയാക്കണ്ടി ബിൽഡിങ്ങിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ

പൈലി വാത്യാട്ട് ജില്ലാ അധ്യക്ഷന്റെ ചുമതല ഏറ്റെടുത്തു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ വി അജിയെ യോഗം അനുമോദിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ ഇ. മനീഷ്, ജിതേഷ് വിജയൻ,ബി ഡി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി നിർമല അനിരുദ്ധൻ, കെ കെ സോമൻ , താടി സുരേന്ദ്രൻ , എ കെ സതീഷ് ചന്ദ്രൻ , എം കെ പ്രഭാകരൻ , ശ്രീനിവാസൻ പനക്കൽ , ടി എ ചന്ദ്രൻ , പി എം ജയരാജൻ, എം കെ രാജീവൻ , സി കെ വത്സരാജൻ, ടി കെ ബിന്ദു , ടി കെ പത്മപ്രഭ , ഗീതാ രാമകൃഷ്ണൻ , കെ ജി മോഹൻദാസ് , സുരേന്ദ്രൻ വീർപ്പാട് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275754/continuing-violence-against-wildlife-bdjs-to-hold-a-dire-nivruti-yatra-on-28th-and-29th)