---
title: "'കിംഗിന്'   പരിക്കേറ്റതായി റിപ്പോർട്ട് ; ഫൈനലിനു മുമ്പ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക"
english_title: "King injured; Indian camp worried ahead of final"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275400/king-injured-indian-camp-worried-ahead-of-final"
published_at: "2025-03-08T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc7550d45df_Untitled-5_copy.jpg"
keywords: []
---

# 'കിംഗിന്'   പരിക്കേറ്റതായി റിപ്പോർട്ട് ; ഫൈനലിനു മുമ്പ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

> **Lead Summary:** ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഇന്ത്യൻ ടീമിന് ആശങ്കയായി വിരാട് കോലിയുടെ പരിക്ക്. ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ പന്ത് കാൽമുട്ടിലിടിച്ച് കോലിക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെറ്റ്സിൽ പേസർമാരെ നേരിടുന്നതിനിടെയാണ് അപകടം.

## Article Content

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഇന്ത്യൻ ടീമിന് ആശങ്കയായി വിരാട് കോലിയുടെ പരിക്ക്. ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ പന്ത് കാൽമുട്ടിലിടിച്ച് കോലിക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെറ്റ്സിൽ പേസർമാരെ നേരിടുന്നതിനിടെയാണ് അപകടം.

പിന്നാലെ തന്നെ ടീം ഫിസിയോയും സംഘവും കോലിയെ പരിശോധിച്ചു. പന്ത് തട്ടിയ ഭാഗത്ത് പെയിൻ കില്ലർ സ്പ്രേ അടിക്കുകയും പരിക്കേറ്റ ഭാഗം ബാൻഡേജ് ഉപയോഗിച്ച് കെട്ടിവെയ്ക്കുകയും ചെയ്‌തുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനു ശേഷം കോലി ബാറ്റിങ് പരിശീലനം മതിയാക്കിയതായും റിപ്പോർട്ടിലുണ്ട്.

പരിക്ക് ഗുരുതരമല്ലെന്നാണ് ടീം ഇന്ത്യയുടെ പരിശീലക സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

അതേസമയം, ടൂർണമെന്റ്റിൽ മികച്ച ഫോമിൽ കളിക്കുന്ന കോലിക്ക് ഫൈനലിന് ഇറങ്ങാൻ സാധിക്കാതെവന്നാൽ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. കോലിയുടെ പരിക്കിനേക്കുറിച്ച് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275400/king-injured-indian-camp-worried-ahead-of-final)