---
title: "ചമ്പാട്ടെ കെ.പി ശശിധരൻ മികച്ച വാഴകൃഷിക്കാരൻ ;  ആദരവുമായി പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് "
english_title: "Champate KP Sasidharan is the best banana farmer; Pannyannur Service Cooperative Bank honours him"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275395/champate-kp-sasidharan-is-the-best-banana-farmer-pannyannur-service-cooperative-bank-honours-him"
published_at: "2025-03-08T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc71e83d77d_Untitled-4_copy.jpg"
keywords: []
---

# ചമ്പാട്ടെ കെ.പി ശശിധരൻ മികച്ച വാഴകൃഷിക്കാരൻ ;  ആദരവുമായി പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് 

> **Lead Summary:** പന്ന്യന്നൂർ : പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നേന്ത്രവാഴ കർഷകർക്കുള്ള ധനസഹായ വിതരണം പന്ന്യന്നൂർ അരയാക്കൂൽ യുപി സ്കൂളിൽ നടന്നു.

## Article Content

പന്ന്യന്നൂർ : പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നേന്ത്രവാഴ കർഷകർക്കുള്ള ധനസഹായ വിതരണം പന്ന്യന്നൂർ അരയാക്കൂൽ യുപി സ്കൂളിൽ നടന്നു.

കെ പി മോഹനൻ എംഎൽഎ ധനസഹായ വിതരണം നിർവഹിച്ചു. മികച്ച വാഴകൃഷിക്കാരനായ പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരനെ ചടങ്ങിൽ അനുമോദിച്ചു.

പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. പവിത്രൻ അധ്യക്ഷനായി, കെ.ജയരാജൻ, വി.എം ബാബു, കെ.പി ഭാർഗവൻ, കെ.സി ബിനിഷ,വി.പി ശശീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ സഹകരണ സംഘത്തിലെ അംഗങ്ങൾക്ക് ആശ്വാസനിധിയിൽ നിന്നുമുള്ള ധനസഹായവും വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275395/champate-kp-sasidharan-is-the-best-banana-farmer-pannyannur-service-cooperative-bank-honours-him)