---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ദിനത്തിൽ സംഘടിപ്പിച്ച ആർപ്പോ 2k25 വേറിട്ട അനുഭവമായി"
english_title: "Panoor Block Panchayat organized RPO 2k25 on Women's Day and it was a unique experience"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275359/panoor-block-panchayat-organized-rpo-2k25-on-womens-day-and-it-was-a-unique-experience"
published_at: "2025-03-08T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc4fe8acd28_Untitled-1_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ദിനത്തിൽ സംഘടിപ്പിച്ച ആർപ്പോ 2k25 വേറിട്ട അനുഭവമായി

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തും, MORE യും സംയുക്തമായി ആർപ്പോ 2k25 എന്ന പേരിൽ

## Article Content

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തും, MORE യും സംയുക്തമായി ആർപ്പോ 2k25 എന്ന പേരിൽ

സാർവ്വ ദേശീയ വനിത ദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ വനിതകൾക്കായി വിവിധ മത്സരങ്ങൾ, ക്യാമ്പ് ഫയർ എന്നിവ നടന്നു.

വനിത ദിനത്തിൽ വേറിട്ട പരിപാടികളോടെ പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അങ്കണത്തിൽ വനിതകളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.

പാട്ടും പറച്ചിലും ഒപ്പം നൃത്തപരിപാടിയും കാണികൾക്ക് ഹരം പകർന്നു.

പഞ്ചായത്ത്‌ കുടുംബശ്രീ പ്രവർത്തകർക്കായി പായസം പാചകം മത്സരം സംഘടിപ്പിച്ചു. പന്ന്യന്നൂർ പഞ്ചായത്ത്‌ കുടുംബശ്രീ പ്രവർത്തകർ സമ്മാനത്തിന് അർഹരായി. വനിതകൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ക്യാമ്പ് ഫയറിലൂടെ ഇരുട്ടിനെ ആഘോഷമാക്കി വനിതകൾ ആടി പാടി.

ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി ടി റംല ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ പ്രസീത എൻ, മെമ്പർമാരായ ഷീജ കാരായി, സതി പി,ബ്ലോക്ക്‌ കമ്മ്യുണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഹിത സനൽ, ജില്ലാ പഞ്ചായത്ത്‌ ജൻഡർ കോർഡിനേറ്റർ ശ്രീജിന പി തുടങ്ങിയവർ നേതൃത്വം നൽകി..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275359/panoor-block-panchayat-organized-rpo-2k25-on-womens-day-and-it-was-a-unique-experience)