---
title: "ചൊക്ലിയിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ കവർന്ന മലപ്പുറം സ്വദേശി അറസ്റ്റിൽ ; നാട്ടിൽ കറങ്ങുന്നത്  വീടുകളിൽ സുഗന്ധദ്രവ്യങ്ങൾ വിൽപ്പനക്കെത്തിക്കുകയാണെന്ന വ്യാജേന"
english_title: "A Malappuram native who stole a scooter parked in the school premises in Chokli has been arrested; he is roaming around the village on the pretext of selling spices from house to house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275246/a-malappuram-native-who-stole-a-scooter-parked-in-the-school-premises-in-chokli-has-been-arrested-he-is-roaming-around-the-village-on-the-pretext-of-selling-spices-from-house-to-house"
published_at: "2025-03-08T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbdba5a79f9_Untitled-3_copy.jpg"
keywords: []
---

# ചൊക്ലിയിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ കവർന്ന മലപ്പുറം സ്വദേശി അറസ്റ്റിൽ ; നാട്ടിൽ കറങ്ങുന്നത്  വീടുകളിൽ സുഗന്ധദ്രവ്യങ്ങൾ വിൽപ്പനക്കെത്തിക്കുകയാണെന്ന വ്യാജേന

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിച്ച മലപ്പുറം സ്വദേശിയെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 24-ന് രാത്രി 10നും പുലർച്ചെ മൂന്നിനുമിടയിൽ പെരിങ്ങത്തൂരിടുത്ത ഒലിപ്പിൽ ഗവ. എൽപി സ്കൂൾ വാർഷികത്തിന് സൗണ്ട് സിസ്റ്റവുമായെത്തിയ വാണിമേൽ സ്വദേശിയായ നബീലിൻ്റെ സ്കൂട്ടറാണ് മോഷണം പോയത്.

## Article Content

ചൊക്ലി: ചൊക്ലിയിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിച്ച മലപ്പുറം സ്വദേശിയെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 24-ന് രാത്രി 10നും പുലർച്ചെ മൂന്നിനുമിടയിൽ പെരിങ്ങത്തൂരിടുത്ത ഒലിപ്പിൽ ഗവ. എൽപി സ്കൂൾ വാർഷികത്തിന് സൗണ്ട് സിസ്റ്റവുമായെത്തിയ വാണിമേൽ സ്വദേശിയായ നബീലിൻ്റെ സ്കൂട്ടറാണ് മോഷണം പോയത്.

കേസിൽ തിരൂർ തെന്നലയിലെ മനയത്ത് ഹൗസിൽ അബ്ദുൾ റഷീദി(34) നെയാണ് ചൊക്ലി പോലീസ് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ആർ.എസ്. രഞ്ജുവും സംഘവും അറസ്റ്റ് ചെയ്തത്.

സുഗന്ധ ദ്രവ്യങ്ങളും വേദന സംഹാരിയുമുൾ പ്പടെയുള്ള വിവിധ സാധനങ്ങൾ വീടുകളിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന ജോലിയാണ് അബ്ദുൾ റഷീദ് ചെയ്തു വരുന്നത്

സുഗന്ധ ദ്രവ്യങ്ങളുടെ മറവിൽ ക്ലോറോഫോം ഉൾപ്പടെ ഉപയോഗിച്ച് സ്ത്രീകൾ മാത്രമുള്ള വീടുകളിൽ തട്ടിപ്പ് നടത്താനും ശ്രമിച്ചതായും സംശയമുണ്ട്.

കരിയാട് മേഖലയിൽ ഇയാൾ മോഷ്ടിച്ച സൈക്കിളുമായി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വിവിധ സി.സി. ടി.വി. ക്യാമറകളിലൂടെ കണ്ടെത്തി പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിൻ്റെ മേൽനോട്ടത്തിൽ അന്വേഷണസം ഘം രൂപവത്കരിക്കുകയായിരുന്നു. ഇതിനായി നാട്ടുകാരുടെ സഹായവും തേടിയിരുന്നു. ഈ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.

എസ്.ഐ. വി. വിനീത്, എ.എസ്.ഐ .മാരായ ടി.ടി. ഗിരീഷ്, കെ. അഷ്റഫ് എന്നി വരടങ്ങിയ സംഘമാണ് കിടഞ്ഞിറേഷൻ പീടികക്കടുത്ത ഇടവഴി യിൽവെച്ച് സൈക്കിളുമായി പ്രതിയെ പിടികൂടിയത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275246/a-malappuram-native-who-stole-a-scooter-parked-in-the-school-premises-in-chokli-has-been-arrested-he-is-roaming-around-the-village-on-the-pretext-of-selling-spices-from-house-to-house)