---
title: "പ്രസവത്തെ തുടർന്ന് യുവ ഡോക്ട‌റും, നവജാത ശിശുവും മരിച്ചു."
english_title: "The young doctor and the newborn baby died following childbirth."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275030/the-young-doctor-and-the-newborn-baby-died-following-childbirth"
published_at: "2025-03-07T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca8a6a193ac_Untitled-2_copy.jpg"
keywords: []
---

# പ്രസവത്തെ തുടർന്ന് യുവ ഡോക്ട‌റും, നവജാത ശിശുവും മരിച്ചു.

> **Lead Summary:**  ഉടുമ്പൻചോല സാമുഹികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫിസറും, പാറത്തോട് ഗുണമണി വീട്ടിൽ ഡോ. വീരകിഷോറിൻ്റെ ഭാര്യയുമായ ഡോ. വിജയലക്ഷ്മിയാണ് മരിച്ചത്.

## Article Content

 ഉടുമ്പൻചോല സാമുഹികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫിസറും, പാറത്തോട് ഗുണമണി വീട്ടിൽ ഡോ. വീരകിഷോറിൻ്റെ ഭാര്യയുമായ ഡോ. വിജയലക്ഷ്മിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് വിജയലക്ഷ്മിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവത്തിൽ സങ്കീർണതയുണ്ടായതോടെ ശസ്ത്രക്രീയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അൽപസമയ ത്തിനു ശേഷം കുഞ്ഞ് മരിച്ചു. പിന്നീട് വിജയലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്തിച്ച് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായ രുന്നു. പിതാവ്: ഗണേശൻ. അമ്മ: നാഗലക്ഷ്മി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275030/the-young-doctor-and-the-newborn-baby-died-following-childbirth)