---
title: "മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള  നാലുവരിപ്പാതക്ക് സ്ഥലവും, കെട്ടിടവും നഷ്ടപ്പെടുന്നവർ ഹിയറിംഗിനാജരാകണം ; പാട്യം മുതൽ  പെരിങ്ങത്തൂർ വരെ   ഹിയറിംഗ് 22 മുതൽ 25 വരെ"
english_title: "Those who will lose land and buildings for the four-lane road to Mattanur Airport should attend the hearing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275023/those-who-will-lose-land-and-buildings-for-the-four-lane-road-to-mattanur-airport-should-attend-the-hearing"
published_at: "2025-03-07T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca84acd5ee8_Untitled-1_copy.jpg"
keywords: []
---

# മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള  നാലുവരിപ്പാതക്ക് സ്ഥലവും, കെട്ടിടവും നഷ്ടപ്പെടുന്നവർ ഹിയറിംഗിനാജരാകണം ; പാട്യം മുതൽ  പെരിങ്ങത്തൂർ വരെ   ഹിയറിംഗ് 22 മുതൽ 25 വരെ

> **Lead Summary:** പാനൂർ: പെരിങ്ങത്തൂർ, പെരിങ്ങളം, ചൊക്ലി, പന്ന്യന്നൂർ, പാനൂർ, മൊകേരി, പാട്യം, കൂത്ത്പറമ്പ്, കണ്ടംകുന്ന്, മാങ്ങാട്ടിടം, ശിവപുരം, പഴശി വില്ലേജ് പരിധികളിലെ 39.863 ഹെക്ടർ ഭൂമിയാണ് കുറ്റ്യാടി - മട്ടന്നൂർ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നാല് വരിപ്പാതക്കായി ഏറ്റെടുക്കേണ്ടത്.

## Article Content

പാനൂർ: പെരിങ്ങത്തൂർ, പെരിങ്ങളം, ചൊക്ലി, പന്ന്യന്നൂർ, പാനൂർ, മൊകേരി, പാട്യം, കൂത്ത്പറമ്പ്, കണ്ടംകുന്ന്, മാങ്ങാട്ടിടം, ശിവപുരം, പഴശി വില്ലേജ് പരിധികളിലെ 39.863 ഹെക്ടർ ഭൂമിയാണ് കുറ്റ്യാടി - മട്ടന്നൂർ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നാല് വരിപ്പാതക്കായി ഏറ്റെടുക്കേണ്ടത്.

ഇതിനായി സ്ഥലവും, കെട്ടിടവും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം കണ്ടെത്തുന്നതിനായുള്ള ഹിയറിംഗാണ് ഈ മാസം 18 - 25 വരെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്.

പഴശ്ശി വില്ലേജിലുള്ളവർക്ക് 18ന് രാവിലെ 11 മുതൽ മട്ടന്നൂർ സഹകരണ ബാങ്ക് റൂറൽ ഓഡിറ്റോറിയത്തിലും, കണ്ടംകുന്ന്, മാങ്ങാട്ടിടം, ശിവപുരം വില്ലേജുകളിലുള്ളവർക്ക് 19 ന് രാവിലെ 11 മുതൽ മൂന്നാംപീടിക ഹിദായത്തുൽ ഇസ്ലാം മദ്രസഹാളിലും,

കൂത്ത്പറമ്പ് വില്ലേജിൽ തൊക്കിലങ്ങാടി മുതൽ പൂക്കോട് വരെ 20 ന് രാവിലെ 11 നും, നിർമ്മലഗിരി മുതൽ തൊക്കിലങ്ങാടി വരെ ഉള്ളവർക്ക് ഉച്ചയ്ക്ക് 2.30 മുതൽ കൂത്ത്പറമ്പ് നഗരസഭാ ഹാളിലും, മൊകേരി, പാട്യം വില്ലേജുകളിലുള്ളവർക്ക് 22 ന് രാവിലെയും ഉച്ചക്കുമായി മൊകേരി പഞ്ചായത്ത് ഹാളിലും, പാനൂർ പെരിങ്ങത്തൂർ, പെരിങ്ങളം വില്ലേജിലുള്ളവർക്കായി 24ന് രാവിലെയും, ഉച്ചക്കുമായി നജാത്തുൽ ഇസ്ലാം മദ്രസ ആൻ്റ് യുപി സ്കൂളിലും, പന്ന്യന്നൂർ ചൊക്ലി വില്ലേജുകളിലുള്ളവർക്ക് 25 ന് രാവിലെ 11ന് മേക്കുന്ന് വി.പി സത്യൻ മെമ്മോറിയൽ ഹാളിലുമായി ഹിയറിംഗ് നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275023/those-who-will-lose-land-and-buildings-for-the-four-lane-road-to-mattanur-airport-should-attend-the-hearing)