---
title: "പൊയിലൂർ ശ്രീ  മുത്തപ്പൻ മടപ്പുര തിറ മഹോത്സവത്തിന് നാളെ  ഭക്തിനിർഭര തുടക്കം"
english_title: "Poilur Sree Muthappan Madappura Thira Mahotsavam begins tomorrow with devotion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274946/poilur-sree-muthappan-madappura-thira-mahotsavam-begins-tomorrow-with-devotion"
published_at: "2025-03-06T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9d0cfaf607_Untitled-1_copy.jpg"
keywords: []
---

# പൊയിലൂർ ശ്രീ  മുത്തപ്പൻ മടപ്പുര തിറ മഹോത്സവത്തിന് നാളെ  ഭക്തിനിർഭര തുടക്കം

> **Lead Summary:** പൊയിലൂർ :പൊയിലൂർ ശ്രീ മുത്തപ്പൻ മടപ്പുര തിറ മഹോത്സവത്തിന് നാളെ രാവിലെ 10ന് കൊടിയേറ്റത്തോടെ തുടക്കമാകും.

## Article Content

പൊയിലൂർ :പൊയിലൂർ ശ്രീ മുത്തപ്പൻ മടപ്പുര തിറ മഹോത്സവത്തിന് നാളെ രാവിലെ 10ന് കൊടിയേറ്റത്തോടെ തുടക്കമാകും.

മടപ്പുര പ്രസിഡൻറ് എൻ രാഘവൻ കൊടിയേറ്റ കർമ്മം നടത്തും.

പാലേന്റെ കീഴിൽ കലശം, ദീപാരാധന പയംകുറ്റി എന്നിവ ഇന്ന് നടന്നു. നാളെ പുലർച്ചെ 5.30ന് ദീപാരാധന, 8 മണിക്ക് ഗണപതിഹോമം, ശുദ്ധികലശം എന്നിവ ഉണ്ടാകും. ശനിയാഴ്ച 5.30ന് ദീപാരാധന, പയംകുറ്റി എന്നിവയും, ഞായറാഴ്ച്ച കാലത്ത് 5.30ന് ദീപാരാധന, 10 ന് കഴകം തുറക്കൽ, വൈകുന്നേരം 5 മണി ദീപാരാധന, പയംകുറ്റി, 6മണി പുത്തലത്ത് ഭഗവതി, തമ്പുരാട്ടി വെളളാട്ടം, 7 മണിക്ക് ദൈവത്തെ മലയിറക്കൽ, 7.30ന് മടയ നൃത്തവും മുത്തപ്പൻ വെളളാട്ടവും തമ്പുരാട്ടി വെള്ളാട്ടവും നടക്കും. ഞായറാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ആർഎസ്എസ് ഉത്തര പ്രാന്തിയ കാര്യകാരി സദസ്യൻ വി. ശശിധരൻ ഉദ്ഘാടനം ചെയ്യും. മടപ്പുര പ്രസിഡണ്ട് എൻ.രാഘവൻ അധ്യക്ഷത വഹിക്കും. വടകര കോളേജ് ഓഫ് ഇംഗ്ലീഷ് പ്രിൻസിപ്പൽ, എം.ടി ഗോപിനാഥ് പ്രഭാഷണം നടത്തും.

രാത്രി 9 മണിക്ക് കണ്ണൂർ കൈലാസ കലാകേന്ദ്രയുടെ ശ്രീശൈലനാഥൻ നാടകം അരങ്ങേറും.

തിങ്കളാഴ്ച കാലത്ത് 5.30ന് ദീപാരാധന, ഉച്ചയ്ക്ക് 1.30ന് തിരുവായുധം എഴുന്നള്ളത്ത്, 2.30ന് ഉച്ചക്കലശം, വൈകുന്നേരം 5 മണി പോതിഭഗവതി വെള്ളാട്ടം, മുത്തപ്പൻ വെള്ളാട്ടം, 8 മണി തുവ്വക്കാരി തെയ്യത്തിന് എണ്ണവെക്കൽ, 10 മണിക്ക് തുവ്വക്കാരി തെയ്യം, 11ന് കലശം അടിയറ വരവ്, 12 മണി കലശവും അടിയ

റയും ക്ഷേത്രപ്രവേശനം, രാത്രി 7 മണിക്ക് പ്രയാഗ്‌രാജ് കുംഭമേളയിൽ കോൽക്കളി അവതരിപ്പിച്ച ആരണ്യകം നരിക്കോട്ട് മല അവതരിപ്പിക്കുന്ന കോൽകളിയും നടക്കും. ചൊവ്വാഴ്ച പുലർച്ച ഒരു മണിക്ക് തുവ്വക്കാരി തെയ്യം, മുടിപറിക്കൽ, 3 മണി കളിയാംപാട്ട്, അന്തിവേല, 4 മണി പോതിഭഗവതി തെയ്യം, തമ്പുരാട്ടി വെ ള്ളാട്ടം, രാവിലെ 9 മണി തിരുവപ്പന, തെയ്യം ഉച്ചയ്ക്ക് ഒരു മണി കുട്ടികൾക്ക് ചോറൂണ്, 2 മണി തുലാഭാരം, 4 മണി പള്ളിവേട്ട ,7 മണി കളിയാംവെള്ളി, 8 മണിക്ക് ഉത്സവം കൊടിയിറങ്ങും.

വിവിധ ദിവസങ്ങളിൽ നടക്കുന്ന ഉത്സവ ചടങ്ങുകളിലും സാംസ്ക്കാരിക പരിപാ ടികളിലും ആയിരക്കണക്കിന് ഭക്തജനങ്ങൾ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ മടപ്പുര പ്രസി.എൻ രാഘവൻ, സെക്രട്ടറി വി.പി. സുരേന്ദ്രൻ, ട്രഷറർ പ്രമോദ് പൊയിലൂർ, വൈസ് പ്രസിഡണ്ട്മാരായ പത്മനാഭൻ ഓട്ടാണി, കുഞ്ഞിക്കണ്ണൻ ഒന്തത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274946/poilur-sree-muthappan-madappura-thira-mahotsavam-begins-tomorrow-with-devotion)