---
title: "ജീവനൊടുക്കാൻ ഉറപ്പിച്ച് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ; പൂർണ സുരക്ഷയൊരുക്കി ജയിലധികൃതർ"
english_title: "Mass murder accused Afan vows to commit suicide; prison authorities provide full security"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274725/mass-murder-accused-afan-vows-to-commit-suicide-prison-authorities-provide-full-security"
published_at: "2025-03-05T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c885ea28143_images.jpg"
keywords: []
---

# ജീവനൊടുക്കാൻ ഉറപ്പിച്ച് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ; പൂർണ സുരക്ഷയൊരുക്കി ജയിലധികൃതർ

> **Lead Summary:** താനും മരിക്കുമെന്ന് ജയിലുദ്യോഗസ്ഥ രോട് വെഞ്ഞാറമുട് കുട്ടക്കൊലക്കേസ് പ്രതി അഫാൻ. പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരോടാണ് ജീവനൊ ടുക്കുമെന്ന് അഫാൻ പറഞ്ഞത്.

## Article Content

താനും മരിക്കുമെന്ന് ജയിലുദ്യോഗസ്ഥ രോട് വെഞ്ഞാറമുട് കുട്ടക്കൊലക്കേസ് പ്രതി അഫാൻ. പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരോടാണ് ജീവനൊ ടുക്കുമെന്ന് അഫാൻ പറഞ്ഞത്.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കൊലകൾക്ക് കാരണമെന്നും അഫാൻ ആവർത്തിച്ചു. കടബാധ്യതമൂലം ബന്ധുക്കൾ അധിക്ഷേപിച്ചിരുന്നു. ഉമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നതെന്നും അഫാൻ പറഞ്ഞു. മെഡി. കോളേജ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

അഫാനും, അമ്മക്കും 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ആർഭാട ജീവിതമാകാം കടബാധ്യതക്ക് കാരണമെന്നാണ് കരുതുന്നത്. ഇരുവരും ചേർന്ന് ബന്ധുക്കളെ ചേർത്ത് ചിട്ടി നടത്തിയിരുന്നു. എന്നാൽ ചിട്ടി ലഭിച്ച ബന്ധുക്കൾക്ക് പണം നൽകാൻ കഴിയാതെ വന്നതോടെ പ്രശ്‌നം വഷളായി. ബന്ധുക്കൾ നിരന്തരം പണം ആവശ്യപ്പെടുകയും, അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അഫാൻ പറയുന്നത്. ഇത് സഹിക്കാൻ കഴിയാതെ കൂട്ടക്കൊല നടത്തുകയായിരുന്നത്രെ.

ദിവസം 10,000 രൂപ വരെ പലിശയായി നൽകേണ്ടി വന്നെന്നും അത് താങ്ങാൻ കഴിയാതെവന്നപ്പോഴാണ് എല്ലാ വരെയും കൊലപ്പെടുത്തി മരിക്കാൻ തീരുമാനിച്ചത്. താൻ മരിക്കാത്തതിൽ അസ്വസ്ഥനാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ അമ്മയും കാമുകിയും അനുജനുമാണ് എന്നും അഫാൻ പറഞ്ഞു. അഫാനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകും. അതിനുശേഷം വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്താനാണ് പദ്ധതി. സെല്ലിൽ അഫാനൊപ്പം മറ്റൊരു തടവുകാരനുണ്ട്. മൂന്ന് ഉദ്യോഗസ്ഥർ സുരക്ഷക്കായി സാദാസമയം ഇവിടെയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274725/mass-murder-accused-afan-vows-to-commit-suicide-prison-authorities-provide-full-security)