---
title: "പാനൂർ മേഖലയിൽ വർധിച്ചു വരുന്ന  കാട്ടുപന്നി ശല്യം ;   നാളെ മൊകേരിയിൽ  വനം മന്ത്രിയുടെ നേതൃത്വത്തിൽ  ഉന്നതതല യോഗം"
english_title: "Increasing wild boar nuisance in Panur region; High-level meeting to be held tomorrow in Mokeri under the leadership of the Forest Minister"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274699/increasing-wild-boar-nuisance-in-panur-region-high-level-meeting-to-be-held-tomorrow-in-mokeri-under-the-leadership-of-the-forest-minister"
published_at: "2025-03-05T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c864c86c803_Untitled-2_copy.jpg"
keywords: []
---

# പാനൂർ മേഖലയിൽ വർധിച്ചു വരുന്ന  കാട്ടുപന്നി ശല്യം ;   നാളെ മൊകേരിയിൽ  വനം മന്ത്രിയുടെ നേതൃത്വത്തിൽ  ഉന്നതതല യോഗം

> **Lead Summary:** മൊകേരി :മൊകേരി വള്ള്യായില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ രാവിലെ 10.30ന് മൊകേരി പഞ്ചായത്ത് ഹാളിൽ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ യോഗം ചേരും. കെ.പി മോഹനൻ എം.എൽ. എ

## Article Content

മൊകേരി :മൊകേരി വള്ള്യായില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ രാവിലെ 10.30ന് മൊകേരി പഞ്ചായത്ത് ഹാളിൽ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ യോഗം ചേരും. കെ.പി മോഹനൻ എം.എൽ. എ

ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ഡിഎഫ്ഒ എസ്. വൈശാഖ്, പഞ്ചായത്ത് പ്രസിഡണ്ടുമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചമ്പാട്, മനേക്കര പ്രദേശത്തെ കാട്ടുപന്നി ശല്യമുൾപ്പടെ യോഗത്തിൽ ചർച്ചയാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274699/increasing-wild-boar-nuisance-in-panur-region-high-level-meeting-to-be-held-tomorrow-in-mokeri-under-the-leadership-of-the-forest-minister)