---
title: "വിദേശത്തേക്ക് പോകാനിരിക്കുന്നവർ ജാഗ്രതൈ ; പാസ്പോർട്ടിൽ അടിമുടി മാറ്റങ്ങൾ, ശ്രദ്ധിച്ചില്ലെങ്കിൽ കുടുങ്ങും"
english_title: "Those planning to travel abroad should be careful; drastic changes in passports, if you are not careful you will be trapped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274657/those-planning-to-travel-abroad-should-be-careful-drastic-changes-in-passports-if-you-are-not-careful-you-will-be-trapped"
published_at: "2025-03-05T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c8250e66552_Untitled-4_copy.jpg"
keywords: []
---

# വിദേശത്തേക്ക് പോകാനിരിക്കുന്നവർ ജാഗ്രതൈ ; പാസ്പോർട്ടിൽ അടിമുടി മാറ്റങ്ങൾ, ശ്രദ്ധിച്ചില്ലെങ്കിൽ കുടുങ്ങും

> **Lead Summary:** പാസ്പോർട്ട് നിയമത്തിൽ വലിയ മാറ്റം. പുതിയ പാസ്പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

## Article Content

പാസ്പോർട്ട് നിയമത്തിൽ വലിയ മാറ്റം. പുതിയ പാസ്പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

പുതിയ പാസ് പോർട്ട് നിയമഭേദഗതി പ്രകാരം 2023 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർ പാസ്പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ. ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുന്നതും പ്രായപരിശോധനയിൽഏകീകര ണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാ ണ് പുതിയ മാറ്റം. പുതിയ നിയമം ഫെബ്രുവരി 28 മുതൽ പ്രാബ ല്യത്തിൽ വന്നു.

പുതിയ നിയമ പ്രകാരം മുനിസിപ്പൽ കോർപ്പറേഷൻ, ദി രജിസ്ട്രാർ ഓഫ് ബർത്ത്സ് ആൻ്റ് ഡത്ത്സ്, രജിസ്ട്രേഷൻ ഓഫ് ബർത്ത്സ് ആന്റ് ഡത്ത്സ് ആക്ട് 1969ന് കീഴിൽ വരുന്ന ഭരണസംവിധാനം എന്നിവർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ജനന തീയതി തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക. 2023 ഒക്ടോബർ ഒന്നിന് മുമ്പ് ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. ഇത്തരക്കാർക്ക് പഴയതുപോലെ തന്നെ സ്കൂൾ സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ജനന തീയതി തെളിയിക്കാനുള്ള രേഖയായി സമർപ്പിക്കാം.

പാസ്പോർട്ടിലെ മറ്റ് മാറ്റങ്ങൾ

വ്യക്തികളുടെ സ്വകാര്യകണക്കിലെടുത്ത് അപേക്ഷകരുടെ വിലാസം ഇനി മുതൽ പാസ്പോർട്ടിന്റെ പുറം പേജിൽ അച്ചടിക്കില്ല. ഇതിനുപകരം ബാർകോഡ് നൽകും. പാസ്പോർട്ടുകൾക്ക് കളർ കോഡിംഗ് സംവിധാനവും ഏർപ്പെടുത്തി. സർക്കാർ ഉദരാഗസ്ഥർക്ക് വെള്ള പാസ്പോർട്ട്, ഡിപ്ളോമാറ്റുകൾക്ക് ചുവപ്പ്, സാധാരണക്കാർക്ക് നീല എ ന്നിങ്ങനെയാണ് പുതിയ മാറ്റം. പാസ്പോർട്ടിന്റെ അവസാന പേജിൽ നിന്ന് മാതാ പിതാക്കളുടെ വിവരങ്ങൾ ഒഴിവാക്കും. മാതാപിതാക്കൾ വിവാഹമോചിതരായ കുട്ടികളെ പരിഗണിച്ചാണിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274657/those-planning-to-travel-abroad-should-be-careful-drastic-changes-in-passports-if-you-are-not-careful-you-will-be-trapped)