---
title: "ചമ്പാട് മേഖലയിലും ഭീതി പരത്തി കാട്ടുപന്നി ; ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന യുവ എഞ്ചിനീയർ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Wild boar spreads fear in Chambad region; Young engineer travelling in bullet escapes with head injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274600/wild-boar-spreads-fear-in-chambad-region-young-engineer-travelling-in-bullet-escapes-with-head-injury"
published_at: "2025-03-05T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c7f9e00c78f_1200_67c3ecb5bb682_1000606640.jpg"
keywords: []
---

# ചമ്പാട് മേഖലയിലും ഭീതി പരത്തി കാട്ടുപന്നി ; ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന യുവ എഞ്ചിനീയർ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** ചമ്പാട് മേഖലയെയും ഭീതിയിലാഴ്ത്തി കാട്ടുപന്നിയുടെ വിളയാട്ടം. നേരത്തെ താഴെ ചമ്പാട് വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി കൃഷി വിളകൾ നശിപ്പിച്ചതായുള്ള പരാതികൾ ഉയർന്നിരുന്നു.

## Article Content

ചമ്പാട് മേഖലയെയും ഭീതിയിലാഴ്ത്തി കാട്ടുപന്നിയുടെ വിളയാട്ടം. നേരത്തെ താഴെ ചമ്പാട് വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി കൃഷി വിളകൾ നശിപ്പിച്ചതായുള്ള പരാതികൾ ഉയർന്നിരുന്നു.

ഇന്നലെ രാത്രി 10.30 ഓടെ താഴെ ചമ്പാട് ബ്ലോക്ക് ഓഫീസിന് സമീപം വച്ചാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിജീഷിൻ്റെ ബുള്ളറ്റിന് നേരെ കാട്ടുപന്നി ഓടിയടുത്തത്.

ബുള്ളറ്റ് വെട്ടിച്ച് വീട്ടിലേക്ക് ഓടിച്ച് കയറ്റിയാണ് നിജീഷ് രക്ഷപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികളും ഭീതിയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274600/wild-boar-spreads-fear-in-chambad-region-young-engineer-travelling-in-bullet-escapes-with-head-injury)