---
title: "തളിപ്പറമ്പിൽ കഞ്ചാവ് വേട്ട തുടരുന്നു ; ഒരു കിലോഗ്രാം കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ"
english_title: "Cannabis hunt continues in Thaliparam; 2 youths arrested with one kilogram of cannabis"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274561/cannabis-hunt-continues-in-thaliparam-2-youths-arrested-with-one-kilogram-of-cannabis"
published_at: "2025-03-05T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c7e5b082e6a_Untitled-1_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ കഞ്ചാവ് വേട്ട തുടരുന്നു ; ഒരു കിലോഗ്രാം കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

> **Lead Summary:** **കണ്ണൂർ : **ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസിൻ്റെ പിടിയിലായി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ് പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും ശ്രീകണ്ഠാപുരം വളകൈ നടുവിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വളകൈ പന്നിതടത്ത് വെച്ച് 510 ഗ്രാം കഞ്ചാവ് കൈവശം വെച്ച ചെങ്ങളായി പന്നിതടത്തെ എം.പി.മുഹമ്മദ് അൻസഫ്, നടുവിൽ ഭാഗങ്ങ ളിൽ നടത്തിയ റെയ്ഡിൽ 450 ഗ്രാം കഞ്ചാവ് കൈവശം വെച്ച ന്യൂ നടുവിൽ മിദിലാജ് 25)നെയുമാണ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ : **ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസിൻ്റെ പിടിയിലായി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ് പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും ശ്രീകണ്ഠാപുരം വളകൈ നടുവിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വളകൈ പന്നിതടത്ത് വെച്ച് 510 ഗ്രാം കഞ്ചാവ് കൈവശം വെച്ച ചെങ്ങളായി പന്നിതടത്തെ എം.പി.മുഹമ്മദ് അൻസഫ്, നടുവിൽ ഭാഗങ്ങ ളിൽ നടത്തിയ റെയ്ഡിൽ 450 ഗ്രാം കഞ്ചാവ് കൈവശം വെച്ച ന്യൂ നടുവിൽ മിദിലാജ് 25)നെയുമാണ് അറസ്റ്റ് ചെയ്തത്.

അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.കെ. രാജേന്ദ്രൻ, പിവൻ്റീവ് ഓഫീസർ (ഗ്രേഡ്) കെ.കൃഷ്‌ണൻ, സിവിൽ എക്സൈസ് ഓഫീസർ ടി.വി.ശ്രീകാന്ത്, ഡൈവർ അനിൽകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274561/cannabis-hunt-continues-in-thaliparam-2-youths-arrested-with-one-kilogram-of-cannabis)