---
title: "പൊലീസും, ജനകീയ സമരത്തിനിറങ്ങിയ നാട്ടുകാരും നേർക്കുനേർ ; മേപ്പയൂർ  പുറക്കാ മല ഖനന മേഖലയിൽ സംഘർഷാവസ്ഥ "
english_title: "Police and locals who have joined the popular protest come face to face; Tension prevails in the Meppayur Purakkamala mining area"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274352/police-and-locals-who-have-joined-the-popular-protest-come-face-to-face-tension-prevails-in-the-meppayur-purakkamala-mining-area"
published_at: "2025-03-04T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6ab7a008ea_Untitled-5_copy.jpg"
keywords: []
---

# പൊലീസും, ജനകീയ സമരത്തിനിറങ്ങിയ നാട്ടുകാരും നേർക്കുനേർ ; മേപ്പയൂർ  പുറക്കാ മല ഖനന മേഖലയിൽ സംഘർഷാവസ്ഥ 

> **Lead Summary:** വിവാദമായ പുറക്കാമല ഖനന മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ. ഇവിടെ കരിങ്കൽ ഖനനത്തിനെതിരെ ജനകീയ സംരക്ഷണ സമതി രംഗത്തുണ്ട്.

## Article Content

വിവാദമായ പുറക്കാമല ഖനന മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ. ഇവിടെ കരിങ്കൽ ഖനനത്തിനെതിരെ ജനകീയ സംരക്ഷണ സമതി രംഗത്തുണ്ട്.

ക്വാറി മാഫിയയെ ഖനനം അനുവദിക്കുകയില്ലെന്ന് അറിയിച്ചു കൊണ്ട് നിരവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇവിടെ പ്രവർത്തി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ സംഘടിച്ചിരിക്കുകയാണ്.

എന്ത് വിലകൊടുത്തും ഖനന നീക്കത്തെ തടയുമെന്ന പ്രഖ്യാപനവുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്

. പൊലീസ് സംരക്ഷണയിൽ പ്രവർത്തി ആരംഭിക്കാനാണ് ക്വാറി അധികൃതർ ശ്രമിക്കുന്നത്. സ്ഥലത്ത് വൻ ജനാവലിയും മേപ്പയൂർ പൊലീസും ഉണ്ട്. ജോലിക്ക് ആളെത്തിയാൽ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തടയാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274352/police-and-locals-who-have-joined-the-popular-protest-come-face-to-face-tension-prevails-in-the-meppayur-purakkamala-mining-area)