---
title: "പാനൂർ മേഖലയിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ   ഷൂട്ടർ ഇന്നെത്തും ; ജാഗ്രതാ നിർദേശം നൽകും"
english_title: "Shooter to shoot wild boars in Panur area today; alert issued"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274290/shooter-to-shoot-wild-boars-in-panur-area-today-alert-issued"
published_at: "2025-03-04T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c685a7bc48a_bccccccccccccccccc.jpg"
keywords: []
---

# പാനൂർ മേഖലയിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ   ഷൂട്ടർ ഇന്നെത്തും ; ജാഗ്രതാ നിർദേശം നൽകും

> **Lead Summary:** പാനൂർ :പാനൂർ മേഖലയിൽ ആക്രമകാരികളായ കാട്ടുപന്നികളെ തുരത്താൻ ഷൂട്ടറെ നിയമിച്ചതായി നഗരസഭാ അധ്യക്ഷൻ കെ. പി ഹാഷിം അറിയിച്ചു.

## Article Content

പാനൂർ :പാനൂർ മേഖലയിൽ ആക്രമകാരികളായ കാട്ടുപന്നികളെ തുരത്താൻ ഷൂട്ടറെ നിയമിച്ചതായി നഗരസഭാ അധ്യക്ഷൻ കെ. പി ഹാഷിം അറിയിച്ചു.

സർക്കാരിന്റെ ഉത്തരവ് പ്രകാരം ജനവാസ മേഖലയിൽ ജനങ്ങളുടെ സ്വത്തിനും, ജീവനും കാർഷികവൃത്തിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമായ മാർഗ ത്തിലൂടെ കൊന്ന് ഇല്ലായ്മ ചെയ്യുന്നതിനാണ് നടപടി.

അംഗീകൃത ഷൂട്ടറായ കോട്ടയം പൊയിൽ ആറാം മൈൽ സ്വദേശി സി.കെ വിനോദിനെയാണ് ഷൂട്ടറായി നിയമിച്ച് നഗരസഭ ഉത്തരവിറക്കിയത്.

കാട്ടുപന്നികളെ തുരത്താൻ ഷൂട്ടർ ഇന്ന് മേഖലയിലെത്തും. വെടി കൊണ്ട പന്നി കൂടുതൽ അക്രമകാരികളാവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഷൂട്ടറെത്തി തയ്യാറായാൽ പ്രദേശത്ത് ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകും.

നഗരസഭയിലെ കരിയാട്, പെരിങ്ങളം മേഖലയിൽ കാട്ടു പന്നി ശല്യം രൂക്ഷമായതോടെ കാർഷിക വിളകൾ നശിപ്പിക്കുന്നത് കാരണം വ്യാപക പരാതിയാണ് നഗരസഭയിൽ ലഭിച്ചത്. ഒരു മാസം മുമ്പ് കാട്ടുപന്നിയുടെ ആക്രമണത്തിൽ കരിയാടും പെരിങ്ങളത്തും ബൈക്ക് യാത്രക്കാർക്ക് സാരമായി പരുക്കേറ്റിരുന്നു.

കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ കരിയാട് മേഖല യിലെ കാട്ടുപന്നിശല്യം നേരിട്ട് പഠിക്കാനായി നഗരസഭാ ചെയർമാൻ കെ.പി ഹാഷിം പ്രദേശത്ത് സന്ദർശനം നടത്തുന്നതിനിടെ കാട്ടുപന്നിക്കൂട്ടം ആക്രമിക്കാനായി എത്തിയതോടെ ചെയർമാനും കൗൺസിലർമാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ മൊകേരി സ്വദേശിയായ കർഷകനെ കാട്ടു പന്നി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം സമൂഹമാധ്യ മങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274290/shooter-to-shoot-wild-boars-in-panur-area-today-alert-issued)