---
title: "സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന രണ്ടു കിലോയോളം  കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി"
english_title: "A youth was caught by the Taliparamba police with ganja smuggled on a scooter."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274152/a-youth-was-caught-by-the-taliparamba-police-with-ganja-smuggled-on-a-scooter"
published_at: "2025-03-03T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5724f1462a_67c56dcd4243f_ganja.jpg"
keywords: []
---

# സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന രണ്ടു കിലോയോളം  കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ് :**സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 1.910 കിലോഗ്രാം കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി.

## Article Content

**തളിപ്പറമ്പ് :**സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 1.910 കിലോഗ്രാം കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി.

പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ നിധിന്‍ നിവേദ്(29)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.വല്‍സരാജന്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം കൂനം റോഡില്‍ അംഗന്‍വാടിക്ക് സമീപം വാഹനപരിശോധന നടത്തവെ കെ.എല്‍-59 ഇസഡ് 6440 സ്‌ക്കൂട്ടറിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274152/a-youth-was-caught-by-the-taliparamba-police-with-ganja-smuggled-on-a-scooter)