---
title: "'എല്ലാം പല തവണ പഠിച്ചിട്ടും  ഒന്നും ഓർമിക്കാനാകുന്നില്ല'; പരീക്ഷക്ക് മണിക്കൂറുകൾ മാത്രമിരിക്കെ  പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ചു"
english_title: "'I've studied everything many times but can't remember anything'; Plus Two student hangs himself to death just hours before exams"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274143/ive-studied-everything-many-times-but-cant-remember-anything-plus-two-student-hangs-himself-to-death-just-hours-before-exams"
published_at: "2025-03-03T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c56d75de900_67c56adc5ae90_dead.jpg"
keywords: []
---

# 'എല്ലാം പല തവണ പഠിച്ചിട്ടും  ഒന്നും ഓർമിക്കാനാകുന്നില്ല'; പരീക്ഷക്ക് മണിക്കൂറുകൾ മാത്രമിരിക്കെ  പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ചു

> **Lead Summary:** പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് മരുതൻകുഴിയിലാണ് സംഭവം .

## Article Content

പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് മരുതൻകുഴിയിലാണ് സംഭവം .

ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ.

പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു.

എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്.

അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274143/ive-studied-everything-many-times-but-cant-remember-anything-plus-two-student-hangs-himself-to-death-just-hours-before-exams)