---
title: "സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൻ്റെ നൂറാം വാർഷികം " കലാസന്ധ്യ 2025"  എം.എൽ.എ കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു."
english_title: "Central Puthur LP School's 100th anniversary "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274077/central-puthur-lp-schools-100th-anniversary-kalasandhya-2025-was-inaugurated-by-mla-kp-mohanan"
published_at: "2025-03-03T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c53dc6cd1c6_Untitled-2_copy.jpg"
keywords: []
---

# സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൻ്റെ നൂറാം വാർഷികം " കലാസന്ധ്യ 2025"  എം.എൽ.എ കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** പുത്തൂർ : സെൻട്രൽപുത്തൂർ എൽ.പി സ്കൂളിൻ്റെ നൂറാം വാർഷികം MLA കെ.പി മോഹനൻ നിലവിളക്ക് കൊളുത്തിഉദ്ഘാടനം ചെയ്തു.

## Article Content

പുത്തൂർ : സെൻട്രൽപുത്തൂർ എൽ.പി സ്കൂളിൻ്റെ നൂറാം വാർഷികം MLA കെ.പി മോഹനൻ നിലവിളക്ക് കൊളുത്തിഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ടി.കെ. അജിത സ്വാഗതം പറഞ്ഞ സാംസ്കാരിക സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റ് കെ ഗിജേഷ് അദ്ധ്യക്ഷത വഹിച്ചു.

> വിശിഷ്ടാതിഥികളായി മഴവിൽ മനോരമ -"മറിമായം "ഒരു ചിരി ഇരുചിരി ബംബർ ചിരി ആർട്ടിസ്റ്റ് കുമാരി പാർവ്വണ സി.കെ യെയും കർണാടക ലതർ ബോർഡ് ഡയറക്ടർ ശ്രീ. സത്യൻ പുത്തൂരിനെയും ആദരിച്ചു. LSS വിജയികൾക്കുള്ള ഉപഹാരസമർപ്പണം സത്യൻ പുത്തൂർ നടത്തി .

കുയിമ്പിൽ കല്യാണി എൻ്റോവ്മെൻ്റ് വാർഡ് മെമ്പർ ടി. സുജില വിതരണം ചെയ്തു. ചടങ്ങിൽ മുഖ്യഭാഷണം ചന്ദ്രമോഹൻ പാലത്തായി നടത്തി മുൻകാല അധ്യാപക ശ്രേഷ്ഠരായ കെ ചന്ദ്രൻ മാസ്റ്റർ , നളിനിടീച്ചർ , രാധ ടീച്ചർ, കെനാണു മാസ്റ്റർ, വി.പി ചന്ദ്രി ടീച്ചർ, കെപുഷ്പ ടീച്ചർ എന്നിവരെ പ്രധാന അധ്യാപിക ടി.കെ അജിത പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു .

പൂർവ്വ വിദ്യാർത്ഥികളായ കലാമേഖലയിലും, വ്യവസായിക മേഖലയിലും സമഗ്രപ്രവർത്തനങ്ങളിൽ ഏർപെടുന്ന ടി.പി നാരായണൻ , കെ കോമളൻ , ശേഖരൻ ( ശേഖർ ബീറ്റൺ റൈസ് ) എന്നിവരെ പ്രധാന അധ്യാപിക ടി.കെ അജിത അദരിച്ചു.റിപ്പോർട്ട് SRG കൺവീനർ റൂബി.കെ അവതരിപ്പിച്ചു.

വാർഡ് തല ശുചിത്വ സേനാംഗങ്ങളായ സജിത സി.പി, പ്രസന്ന പി.വി ചടങ്ങിൽ മാനേജർ കെ.പുഷ്പ പൊന്നാടയും ഉപഹാരവും ആദരിച്ചു.

രാഷ്ട്രീയ പ്രതിനിധികളായി ടി.പി ഉത്തമൻ , ടി.കെ ചന്ദ്രൻ മാസ്റ്റർ, സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.പി റിനിൽ , കെ മുകുന്ദൻ മാസ്റ്റർ, വിദ്യാലയ മാനേജർ കെ.പുഷ്പ , എം.പി.ടി എ പ്രസിഡൻ്റ് അഭിഷ . എം'എന്നിവർ  സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി കെ. സുവീൺ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274077/central-puthur-lp-schools-100th-anniversary-kalasandhya-2025-was-inaugurated-by-mla-kp-mohanan)