---
title: "കാട്ടുപന്നിയുടെ അക്രമത്തിൽ മരിച്ച ശ്രീധരൻ്റെ മൃതദേഹം നാളെ രാവിലെ സംസ്കരിക്കും ; ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ച് കോൺഗ്രസ്"
english_title: "The body of Sreedharan, who died in a wild boar attack, will be cremated tomorrow morning; Congress protests by blocking the ambulance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274006/the-body-of-sreedharan-who-died-in-a-wild-boar-attack-will-be-cremated-tomorrow-morning-congress-protests-by-blocking-the-ambulance"
published_at: "2025-03-02T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c481ba518a6_Untitled-12_copy.jpg"
keywords: []
---

# കാട്ടുപന്നിയുടെ അക്രമത്തിൽ മരിച്ച ശ്രീധരൻ്റെ മൃതദേഹം നാളെ രാവിലെ സംസ്കരിക്കും ; ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ച് കോൺഗ്രസ്

> **Lead Summary:** പാനൂർ : പാട്യം മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ അക്രമത്തിൽ മരിച്ച മൊകേരി വള്ള്യായിലെ എ.കെ ശ്രീധരൻ്റെ മൃതദേഹം നാളെ രാവിലെ 9ന് സംസ്കരിക്കും.ഇന്ന് രാവിലെ

## Article Content

പാനൂർ : പാട്യം മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ അക്രമത്തിൽ മരിച്ച മൊകേരി വള്ള്യായിലെ എ.കെ ശ്രീധരൻ്റെ മൃതദേഹം നാളെ രാവിലെ 9ന് സംസ്കരിക്കും.ഇന്ന് രാവിലെ

കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു അപകടം. രാവിലെ 9 മണിയോടെയാണ് സംഭവം.നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ കാണുന്നത് ശ്രീധരനെ പന്നി കുത്തി പരിക്കേൽപ്പിക്കുന്നതാണ്.

രക്തത്തിൽ കുളിച്ച ഗ്രീധരനെ ഉടനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയാണുണ്ടായത്. ഇൻക്വസ്റ്റിന് ശേഷം മൃതദ്ദേഹം പെരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി.

പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുന്നതിനിടയിൽ

പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി.

കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം കഴിഞ്ഞ് വരികയായിരുന്ന ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചത്.

10 മിനുട്ടോളം പ്രതി ഷേധിച്ചു.

കാട്ടുപന്നിയെ കൊലപ്പെടുത്താൻ ലൈസൻസ് അനുവദിക്കാമെന്ന് ഡി എഫ് ഒ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പാനുർ പൊലീസ് ഇൻസ് പെക്ടർ അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

കെ.പി സാജു , ഹരിദാസ് മൊകേരി ,

രാഹുൽ ചെറുവാഞ്ചേരി,

തേജസ് മുകുന്ദ്,

കെ , ലോഹിതാക്ഷൻ,

പി.പി. പ്രജീഷ്,

കോച്ചുകുമാരൻ,

നിമിഷ വിപിൻദാസ്,

വിപിൻ ദാസ്,

ജഗദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274006/the-body-of-sreedharan-who-died-in-a-wild-boar-attack-will-be-cremated-tomorrow-morning-congress-protests-by-blocking-the-ambulance)