---
title: "ഉഡുപ്പിയിൽ കനറാ ബാങ്കിൻ്റെ  എ.ടി.എം. കുത്തിത്തുറന്ന്  കവർച്ചാ ശ്രമം ;  കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ"
english_title: "Canara Bank ATM in Udupi. Attempted robbery; Two people including a Kannur native arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273703/canara-bank-atm-in-udupi-attempted-robbery-two-people-including-a-kannur-native-arrested"
published_at: "2025-03-01T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c29b0fa566f_Untitled-6_copy.jpg"
keywords: []
---

# ഉഡുപ്പിയിൽ കനറാ ബാങ്കിൻ്റെ  എ.ടി.എം. കുത്തിത്തുറന്ന്  കവർച്ചാ ശ്രമം ;  കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ :മംഗളൂരു ഉഡുപ്പിയിൽ എ.ടി.എം. കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് യാസീൻ , മംഗളൂരു അസൈഗോളി സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് കാപ്പു പോലീസ് അറസ്റ്റ് ചെയ്തത്‌.

## Article Content

കണ്ണൂർ :മംഗളൂരു ഉഡുപ്പിയിൽ എ.ടി.എം. കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് യാസീൻ , മംഗളൂരു അസൈഗോളി സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് കാപ്പു പോലീസ് അറസ്റ്റ് ചെയ്തത്‌.

ഫെബ്രുവരി 12-ന് അർധരാത്രി ഉദ്യാവരയിലെ കനറാ ബാങ്ക് എ.ടി.എം. കുത്തിത്തുറന്നാണ് പണം കവരാൻ ശ്രമിച്ചത്. സുരക്ഷാജീവനക്കാരൻ ഇല്ലാത്ത എ.ടി.എമ്മിൽനിന്ന് സൈറൺ മുഴ ങ്ങിയതോടെ ഇവർ ഓടിരക്ഷപ്പെട്ടു.

മുഖംമൂടി ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിഞ്ഞില്ല. വിരലടയാള പരിശോധനയിലാണ് പ്രതി കളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്നാണ് ഇവരെ അറസ്റ്റ്ചെയ്ത ത്. പ്രതികളിൽനിന്ന് മോഷണത്തിനുപയോഗിച്ച വടിവാൾ, ചുറ്റിക, ജാക്കറ്റ്, തൊപ്പികൾ, ഗ്ലൗസ് എന്നിവ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273703/canara-bank-atm-in-udupi-attempted-robbery-two-people-including-a-kannur-native-arrested)