---
title: "കോഴിക്കോട് സ്വദേശിയായ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Newlywed from Kozhikode found hanging in her in-laws' house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273688/newlywed-from-kozhikode-found-hanging-in-her-in-laws-house"
published_at: "2025-03-01T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c28ee710a9e_67c27e37beed0_kozhikkode.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിയായ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കോഴിക്കോട് ചേലിയ സ്വദേശിയായ നവവധു പയ്യോളിയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്‌ണനാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.

## Article Content

കോഴിക്കോട് ചേലിയ സ്വദേശിയായ നവവധു പയ്യോളിയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്‌ണനാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് പയ്യോളിയിലെ മൂന്ന്കുണ്ടൻചാലിൽ ഭർത്താവ് ഷാൻ ന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പറയുന്നു.

ഫെബ്രുവരി 2 ന് ആയിരുന്നു ഇവരുടെ വിവാഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മുതദേഹം പോലീസെത്തി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

അച്ഛൻ: ബാലകൃഷ്‌ണൻ. അമ്മ: ഷീന. സഹോദരി: ആര്യ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273688/newlywed-from-kozhikode-found-hanging-in-her-in-laws-house)