---
title: "കൂറ്റൻ മുള്ളൻപന്നി പാഞ്ഞുകയറി ; കൊളച്ചേരിയിൽ  നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു"
english_title: "Driver dies after losing control of auto in Kolacherry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273426/driver-dies-after-losing-control-of-auto-in-kolacherry"
published_at: "2025-02-27T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c0983948610_Untitled-6_copy.jpg"
keywords: []
---

# കൂറ്റൻ മുള്ളൻപന്നി പാഞ്ഞുകയറി ; കൊളച്ചേരിയിൽ  നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

> **Lead Summary:** മുള്ളൻപന്നി പാഞ്ഞുകയറിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. കൊളച്ചേരി പൊൻകുത്തി ലക്ഷം വീട് സങ്കേതത്തിലെ ഇടച്ചേരി വിജയൻ ആണ് മരിച്ചത്.

## Article Content

മുള്ളൻപന്നി പാഞ്ഞുകയറിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. കൊളച്ചേരി പൊൻകുത്തി ലക്ഷം വീട് സങ്കേതത്തിലെ ഇടച്ചേരി വിജയൻ ആണ് മരിച്ചത്.

ഇന്നലെ രാത്രി 10.30 ഓടെ കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ മുള്ളൻപന്നി ഓടിക്കയറുകയായിരുന്നു.

ഇതോടെ ഓട്ടോ യുടെ നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിൽസയിലി രിക്കെ ഇന്ന് രാവിലെയോടെയാണ് മരണമടഞ്ഞത്. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. അവിവാഹിതനാണ്. സഹോദരങ്ങൾ: ബീന, നീതു, പരേതനായ ഇന്ദ്രൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273426/driver-dies-after-losing-control-of-auto-in-kolacherry)