---
title: "ബാംഗ്ലൂരിൽ വെച്ച് ബൈക്കപകടത്തിൽ മാഹി സ്വദേശിയായ യുവാവ് മരിച്ചു"
english_title: "A young man from Mahe died in a bike accident in Bangalore."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273419/a-young-man-from-mahe-died-in-a-bike-accident-in-bangalore"
published_at: "2025-02-27T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c08beee0f1b_Untitled-5_copy.jpg"
keywords: []
---

# ബാംഗ്ലൂരിൽ വെച്ച് ബൈക്കപകടത്തിൽ മാഹി സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** മാഹി :ഹൈദരാബാദ് - ബാംഗ്ലൂർ ഹൈവേയിൽ വച്ച് യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മാഹി കരിവയിൽ റോഡ് റെയിൽവേ സ്റ്റേഷന് സമീപം ദിവാഘറിൽ താമസിക്കുന്ന അശോകൻ കരുവൻതുരുത്തി ( ഉണ്ണി), ശ്രീജ പട്ടാണിപ്പറമ്പത്ത് എന്നവരുടെ മകൻ അക്ഷയ് ആണ് മരിച്ചത്.

## Article Content

മാഹി :ഹൈദരാബാദ് - ബാംഗ്ലൂർ ഹൈവേയിൽ വച്ച് യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മാഹി കരിവയിൽ റോഡ് റെയിൽവേ സ്റ്റേഷന് സമീപം ദിവാഘറിൽ താമസിക്കുന്ന അശോകൻ കരുവൻതുരുത്തി ( ഉണ്ണി), ശ്രീജ പട്ടാണിപ്പറമ്പത്ത് എന്നവരുടെ മകൻ അക്ഷയ് ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 10. 30 നായിരുന്നു അപകടം. ഭാര്യ വിഷ്ണുപ്രിയ ( നിംഹാൻസ് ബാംഗ്ലൂർ ). മകൻ തന്മയ്. സഹോദരി ഹൃദ്യ അശോകൻ (ശ്രീക്കുട്ടി) നഴ്സിംഗ് വിദ്യാർഥിനി.

സംസ്കാരം നാളെ കാലത്ത് 10.30 ന് മാഹി പൂഴിത്തല ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273419/a-young-man-from-mahe-died-in-a-bike-accident-in-bangalore)