---
title: "ജനങ്ങളെ കൊള്ളയടിക്കുന്ന ക്രഷർ - ക്വാറി മാഫിയക്കെതിരെ പാനൂരിൽ പ്രതിഷേധം അണപൊട്ടി ; പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളും"
english_title: "Protests erupt in Panur against crusher-quarry mafia looting people; Political parties also support"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273411/protests-erupt-in-panur-against-crusher-quarry-mafia-looting-people-political-parties-also-support"
published_at: "2025-02-27T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c087fa3f9f7_Untitled-4_copy.jpg"
keywords: []
---

# ജനങ്ങളെ കൊള്ളയടിക്കുന്ന ക്രഷർ - ക്വാറി മാഫിയക്കെതിരെ പാനൂരിൽ പ്രതിഷേധം അണപൊട്ടി ; പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളും

> **Lead Summary:** പാനൂർ :ജനങ്ങളെ കൊള്ളയടിക്കും വിധം ക്വാറി- ക്രഷർ ഉൽപ്പന്നങ്ങളുടെ വില വർധനക്കെതിരെ കുന്നോത്ത് പറമ്പ് മുതൽ ചെറുപ്പറമ്പ് വരെ വൻ പ്രതിഷേധ മാർച്ച് നടത്തി. സംയുക്ത സമരസമിതിയാണ് വമ്പൻ പ്രതിഷേധ മാർച്ച് നടത്തിയത്. പാനൂർ മേഖലയിലെ ടിപ്പർ തൊഴിലാളികളും, ഉടമകളും, ഇൻ്റർലോക്ക്, ഹോളോബ്രിക്സ് തൊഴിലാളികളും, കുടുംബാംഗങ്ങളുമടക്കം അഞ്ഞൂറോളം ആളുകൾ പ്രതിഷേധ മാർച്ചിൽ അണി ചേർന്നു.

## Article Content

പാനൂർ :ജനങ്ങളെ കൊള്ളയടിക്കും വിധം ക്വാറി- ക്രഷർ ഉൽപ്പന്നങ്ങളുടെ വില വർധനക്കെതിരെ കുന്നോത്ത് പറമ്പ് മുതൽ ചെറുപ്പറമ്പ് വരെ വൻ പ്രതിഷേധ മാർച്ച് നടത്തി. സംയുക്ത സമരസമിതിയാണ് വമ്പൻ പ്രതിഷേധ മാർച്ച് നടത്തിയത്. പാനൂർ മേഖലയിലെ ടിപ്പർ തൊഴിലാളികളും, ഉടമകളും, ഇൻ്റർലോക്ക്, ഹോളോബ്രിക്സ് തൊഴിലാളികളും, കുടുംബാംഗങ്ങളുമടക്കം അഞ്ഞൂറോളം ആളുകൾ പ്രതിഷേധ മാർച്ചിൽ അണി ചേർന്നു.

കലക്ടർ വിളിച്ചുചേർത്ത യോഗത്തിലെടുത്ത തീരുമാനങ്ങൾ അട്ടിമറിച്ച് ക്വാറി - ക്രഷർ ഉടമകൾ വൻ തുക ഈടാക്കുന്നതായാണ് പരാതി. ഉൽപ്പന്നങ്ങൾക്ക് അമിത തുക ഈടാക്കുന്നതി നെതിരെ സംഘടനകൾ നടത്തിയ സമരം കലക്ടർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ വില ഏകീകരിച്ച് ധാരണയിലെത്തിയതോടെ ,അവസാനിപ്പിച്ചിരുന്നു. എല്ലാ ഉൽപ്പന്നങ്ങൾക്കും നാല് രൂപ വർധിപ്പിക്കാനായിരുന്നു തീരുമാനം. ഇത് എല്ലാവരും അംഗീകരിച്ചു. എന്നാൽ കലക്ടറുടെ അധ്യക്ഷതയിലെടുത്ത തീരുമാനം അട്ടിമറിച്ച് ഏഴു രൂപയാണ് ക്രഷർ ഉടമകൾ കുടുതലായി ഈടാക്കുന്നത്. ഈ വർധന നിർമാണ മേഖലയെയും ചെറുകിട ലോറി തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയതോടെയാണ് സംയുക്ത സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലത പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സമരത്തിന് പൂർണ പിന്തുണ നൽകുന്നതായും, ലൈഫ് മിഷൻ - പി എം എ വൈ പദ്ധതികൾ വഴിയുള്ള വീട് നിർമ്മാണങ്ങളും, റോഡ് പണികളും നിർത്തിവെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ലത പറഞ്ഞു.

സിമാക് കണ്ണൂർ ജില്ലാ സെക്രട്ടറി നജീബ് ചാല അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി.വി പ്രകാശൻ, കെ.ലിജീഷ്, കെ.കെ അശോകൻ, രവീന്ദ്രൻ കുന്നോത്ത്, ടി.പി അബൂബക്കർ, കെ.പി റനിൽ, മനോജ് പൊയിലൂർ, ടി.പി ഉത്തമൻ, കെ.ടി.കെ ബിനീഷ്, ഡ്രൈവേർസ് യൂണിയൻ ഭാരവാഹികളായ രജീഷ് കല്ലാച്ചി, മനോജൻ പാറക്കടവ് എന്നിവർ സംസാരിച്ചു. സിമാക് സംസ്ഥാന സെക്രട്ടറി മലബാർ രമേശ് മുഖ്യ പ്രഭാഷണം നടത്തി. കൊള്ള നിരക്ക് പിൻവലിക്കുന്നത് വരെ സമരരംഗത്തുണ്ടാകുമെന്നും ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു

സിമാക് കണ്ണൂർ ജില്ലാ സെക്രട്ടറി നജീബ് ചാല അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി.വി പ്രകാശൻ, കെ.ലിജീഷ്, കെ.കെ അശോകൻ, രവീന്ദ്രൻ കുന്നോത്ത്, ടി.പി അബൂബക്കർ, കെ.പി റനിൽ, മനോജ് പൊയിലൂർ, ടി.പി ഉത്തമൻ, കെ.ടി.കെ ബിനീഷ്, ഡ്രൈവേർസ് യൂണിയൻ ഭാരവാഹികളായ രജീഷ് കല്ലാച്ചി, മനോജൻ പാറക്കടവ് എന്നിവർ സംസാരിച്ചു.

സിമാക് സംസ്ഥാന സെക്രട്ടറി മലബാർ രമേശ് മുഖ്യ പ്രഭാഷണം നടത്തി. കൊള്ള നിരക്ക് പിൻവലിക്കുന്നത് വരെ സമരരംഗത്തുണ്ടാകുമെന്നും ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു.

സിമാക് കണ്ണൂർ ജില്ലാ സെക്രട്ടറി നജീബ് ചാല അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി.വി പ്രകാശൻ, കെ.ലിജീഷ്, കെ.കെ അശോകൻ, രവീന്ദ്രൻ കുന്നോത്ത്, ടി.പി അബൂബക്കർ, കെ.പി റനിൽ, മനോജ് പൊയിലൂർ, ടി.പി ഉത്തമൻ, കെ.ടി.കെ ബിനീഷ്, ഡ്രൈവേർസ് യൂണിയൻ ഭാരവാഹികളായ രജീഷ് കല്ലാച്ചി, മനോജൻ പാറക്കടവ് എന്നിവർ സംസാരിച്ചു. സിമാക് സംസ്ഥാന സെക്രട്ടറി മലബാർ രമേശ് മുഖ്യ പ്രഭാഷണം നടത്തി.

കൊള്ള നിരക്ക് പിൻവലിക്കുന്നത് വരെ സമരരംഗത്തുണ്ടാകുമെന്നും ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273411/protests-erupt-in-panur-against-crusher-quarry-mafia-looting-people-political-parties-also-support)