---
title: "ആശവർക്കർമാരുടെ സമരത്തിനെതിരെ സർക്കാർ ഇറക്കിയ സർക്കുലർ പാനൂരിലും  കോൺഗ്രസ് കത്തിച്ചു"
english_title: "Congress also burned the circular issued by the government against the Asha workers' strike in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273400/congress-also-burned-the-circular-issued-by-the-government-against-the-asha-workers-strike-in-panoor"
published_at: "2025-02-27T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c07bf87cfff_Untitled-3_copy.jpg"
keywords: []
---

# ആശവർക്കർമാരുടെ സമരത്തിനെതിരെ സർക്കാർ ഇറക്കിയ സർക്കുലർ പാനൂരിലും  കോൺഗ്രസ് കത്തിച്ചു

> **Lead Summary:** **പാനൂർ :**ആശ വർക്കർമാർ നടത്തിവരുന്ന സമരത്തിനെതിരെ സർക്കാർ ഇറക്കിയ ഭീഷണി സർക്കുലറിനെതിരെ കോൺഗ്രസ്സ് നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാനൂർ മുനിസിപ്പൽ ഓഫീസിന് മുന്നിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.

## Article Content

**പാനൂർ :**ആശ വർക്കർമാർ നടത്തിവരുന്ന സമരത്തിനെതിരെ സർക്കാർ ഇറക്കിയ ഭീഷണി സർക്കുലറിനെതിരെ കോൺഗ്രസ്സ് നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാനൂർ മുനിസിപ്പൽ ഓഫീസിന് മുന്നിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.

കോൺഗ്രസ്സ് നേതാവ് വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.എം. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ.പി.സാജു, ടി ടി.രാജൻ, ടി.കെ. അശോകൻ, പി. സുരേഷ് ബാബു, ഖാലിദ് പിലാവുള്ളതിൽ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273400/congress-also-burned-the-circular-issued-by-the-government-against-the-asha-workers-strike-in-panoor)