---
title: "കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയെ ബസ് ഡ്രൈവർ കയ്യേറ്റം ചെയ്ത് തള്ളിയിട്ട് പരിക്കേൽപ്പിച്ചെന്ന് പരാതി"
english_title: "A woman from Koothuparamba has been accused of being assaulted, pushed and injured by a bus driver."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273391/a-woman-from-koothuparamba-has-been-accused-of-being-assaulted-pushed-and-injured-by-a-bus-driver"
published_at: "2025-02-27T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c07696d094c_download_(1).jpg"
keywords: []
---

# കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയെ ബസ് ഡ്രൈവർ കയ്യേറ്റം ചെയ്ത് തള്ളിയിട്ട് പരിക്കേൽപ്പിച്ചെന്ന് പരാതി

> **Lead Summary:** കൂത്തുപറമ്പ്: യാത്രക്കിടെ യുവതിയെ ബസ്സ് ഡ്രൈവർ കയ്യേറ്റം ചെയ്യുകയും ബസ്സിന്നകത്ത് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്‌തതായി പരാതി. പരിക്കേറ്റ കൂത്തുപറമ്പ് ആമ്പിലാട്ടെ എൻ പ്രസീതയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലത്ത് സ്വകാര്യ ബസ്സിൽ വരികയായിരുന്ന യുവതി കണ്ണോത്തും ചാലിൽ ബസ്സ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് നിർത്താതെ പോകവെ ചോദ്യം ചെയ്‌തപ്പോൾ ഡ്രൈവർ കൈയ്യേറ്റം ചെയ്യുകയും ബസ്സിന്നകത്ത് തള്ളിയിടുകയും ചെയ്തത്രെ.

## Article Content

കൂത്തുപറമ്പ്: യാത്രക്കിടെ യുവതിയെ ബസ്സ് ഡ്രൈവർ കയ്യേറ്റം ചെയ്യുകയും ബസ്സിന്നകത്ത് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്‌തതായി പരാതി. പരിക്കേറ്റ കൂത്തുപറമ്പ് ആമ്പിലാട്ടെ എൻ പ്രസീതയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലത്ത് സ്വകാര്യ ബസ്സിൽ വരികയായിരുന്ന യുവതി കണ്ണോത്തും ചാലിൽ ബസ്സ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് നിർത്താതെ പോകവെ ചോദ്യം ചെയ്‌തപ്പോൾ ഡ്രൈവർ കൈയ്യേറ്റം ചെയ്യുകയും ബസ്സിന്നകത്ത് തള്ളിയിടുകയും ചെയ്തത്രെ.

വീഴ്ചയിയിൽ ബോധം നഷ്ടപ്പെട്ട പ്രസീതയെ ബസ്സിലുള്ള സഹയാത്രക്കാരാണ് ഓട്ടോറിക്ഷയിൽ ആശുപത്രിയി ലെത്തിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകാൻ ബസ്സ് ജീവ നക്കാർ സഹകരിച്ചില്ലെന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചവരിലൊരാൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273391/a-woman-from-koothuparamba-has-been-accused-of-being-assaulted-pushed-and-injured-by-a-bus-driver)