---
title: "ലഹരി മാഫിയക്കെതിരെ സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റുകൾ ജാഗ്രത പാലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ; എസ്.പി.സിയുടെ പാസിംഗ് ഔട്ട് പരേഡ് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു"
english_title: "Shafi Parambil MP asks Student Police Cadets to be vigilant against drug mafia; SPC's passing out parade held at Rajiv Gandhi Higher Secondary School, Mokeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273336/shafi-parambil-mp-asks-student-police-cadets-to-be-vigilant-against-drug-mafia-spcs-passing-out-parade-held-at-rajiv-gandhi-higher-secondary-school-mokeri"
published_at: "2025-02-27T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c039a3513f3_Untitled-6_copy.jpg"
keywords: []
---

# ലഹരി മാഫിയക്കെതിരെ സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റുകൾ ജാഗ്രത പാലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ; എസ്.പി.സിയുടെ പാസിംഗ് ഔട്ട് പരേഡ് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു

> **Lead Summary:** മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും, കടവത്തൂര്‍ പി.കെ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും, പെരിങ്ങത്തൂര്‍ എൻ എ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ് പിസി 2023-2025 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.

## Article Content

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും, കടവത്തൂര്‍ പി.കെ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും, പെരിങ്ങത്തൂര്‍ എൻ എ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ് പിസി 2023-2025 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.

ഷാഫി പറമ്പില്‍ എം. പി വിശിഷ്ടാതിഥി ആയി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കാന്‍ കര്‍മ്മ നിരതരായി പ്രവര്‍ത്തിക്കണ മെന്ന കേഡറ്റുകളോട് എം പി ആഹ്വാനം ചെയ്തു. രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും, എൻ എ എം പെരിങ്ങത്തൂരിന്റെയും 14ാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ടും , കടവത്തൂര്‍ എച്ച് എസ് എസിന്റെ 3ാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡുമാണ് നടന്നത്.

ചടങ്ങില്‍ രാജീവ് ഗാന്ധി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. അനില്‍കുമാര്‍, പ്രധാനധ്യാപകൻ ടി.കെ. ഷാജില്‍ , കടവത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാനധ്യാപിക മീരാഭായി, എൻ എ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപകൻ അബ്ദുള്‍ നാസ്സര്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പാനൂര്‍ സുധീര്‍ കല്ലന്‍ , ചൊക്ലി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് വിനീത് കുമാര്‍, കൊളവല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശോഭ് എന്നിവര്‍ പരേഡിന്റെ സല്യൂട്ട് സ്വീകരിച്ചു. രാജീവ് ഗാന്ധി സ്‌കൂള്‍ മാനേജര്‍ എന്‍. സുനില്‍ കുമാര്‍ ഷാഫി പറമ്പിലിന് സ്‌കൂളിന്റെ ഉപഹാരം നല്‍കി. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകൻ ടി.കെ. ഷാജിലിനുള്ള കേഡറ്റുകളുടെ ഉപഹാരം വിശിഷ്ടാതിഥി നിര്‍വ്വഹിച്ചു. വര്‍ഷങ്ങളായി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ആയി സേവനം അനുഷ്ടിച്ച് ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഒതയോത്ത് രാജീവിനുള്ള ഉപഹാരവും ഷാഫി പറമ്പില്‍ നൽകി. മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ക്കുള്ള ഉപഹാരം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സുധീര്‍ കല്ലന്‍ നൽകി. ചടങ്ങില്‍ ജൂനിയര്‍ കേഡറ്റ് മാനവ് കൃഷ്ണ വരച്ച ഒതയോത്ത് രാജീവിന്റെ ഛായചിത്രം മാനവ് കൃഷ്ണനും, എസ്.എച്ച്.ഒ സുധീര്‍ കല്ലനും കൂടി കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ . പ്രസിഡന്റ് ജി.വി. രാകേഷ് , പ്രേമരാജന്‍ മാസ്റ്റര്‍, ഭരതന്‍ മാസ്റ്റര്‍ മുന്‍ പ്രധാനധ്യാപകൻ കെ. കൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് അഡ്വ: ഷുഹൈബ് , സ്റ്റാഫ് സിക്രട്ടറി ടി.കെ. നൗഷാദ്, കടവത്തൂര്‍ എച്ച്.എസ്.എസ് ലെ പി.ടി.എ. പ്രസിഡണ്ട് നാസര്‍ പുത്തലത്ത്, സ്റ്റാഫ് സിക്രട്ടറി ഇസ്ഹാഖ് എന്നിവര്‍ പങ്കെടുത്തു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ഒതയോത്ത് രാജീവ് കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജീവ് ഗാന്ധി മെമോറിയല്‍ എച്ച്.എസ്.എസിലെ സ്റ്റാഫ് സിക്രട്ടറി പി.വിജിത്ത് നന്ദി പറഞ്ഞു. ചടങ്ങിന് സി.പി.ഒമാരായ എം.കെ. രാജീവന്‍, പി.കെ.സുബിന്‍, റഫീഖ്, എ സി.പി ഒ മാരായ കെ. പി. പ്രഷീന, കെ.സഫീന, മിനിജ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273336/shafi-parambil-mp-asks-student-police-cadets-to-be-vigilant-against-drug-mafia-spcs-passing-out-parade-held-at-rajiv-gandhi-higher-secondary-school-mokeri)