---
title: "കിഴക്കേ ചമ്പാട് എടവൻ കേളോത്ത്  ശ്രീ വൈരീ ഘാതക ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം  നടന്നു."
english_title: "The Shivaratri festival was held at the Sri Vairi Ghataka Bhagavathy Temple in Edavan Keloth, East Champat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273306/the-shivaratri-festival-was-held-at-the-sri-vairi-ghataka-bhagavathy-temple-in-edavan-keloth-east-champat"
published_at: "2025-02-27T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c01e695620b_Untitled-4_copy.jpg"
keywords: []
---

# കിഴക്കേ ചമ്പാട് എടവൻ കേളോത്ത്  ശ്രീ വൈരീ ഘാതക ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം  നടന്നു.

> **Lead Summary:** ചമ്പാട്: കിഴക്കേ ചമ്പാട് എടവൻ കേളോത്ത് ശ്രീ വൈരീ ഘാതക ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നടന്നു.

## Article Content

ചമ്പാട്: കിഴക്കേ ചമ്പാട് എടവൻ കേളോത്ത് ശ്രീ വൈരീ ഘാതക ഭഗവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നടന്നു.

നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു.രാവിലെ മുതൽ ക്ഷേത്രത്തിൽ പൂജാദി കർമ്മങ്ങൾ നടന്നു.

വൈകീട്ട് മനസ്സൊരു മാന്ത്രിക കുതിര എന്ന വിഷയത്തിൽ തലശ്ശേരി ട്രാഫിക് എസ്ഐ സുനിൽകുമാർ പൊയിൽ

പ്രഭാഷണം നടത്തി.തുടർന്ന് നൃത്ത നൃത്യങ്ങൾ, ഭരതനാട്യം, കൈകൊട്ടിക്കളി എന്നി നടന്നു.

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ

പാനൂർ കെ വി എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടൻപാട്ട് അരങ്ങേറി.

പ്രാദേശിക കലാകാരന്മാരുടെ ഭക്തിഗാനാർച്ചന,

ഭജന എന്നിവയും ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് അന്നദാനവുമൊരുക്കിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273306/the-shivaratri-festival-was-held-at-the-sri-vairi-ghataka-bhagavathy-temple-in-edavan-keloth-east-champat)