---
title: "എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയെക്കാൾ വലിയ  നഷ്ടമാണ് പി.പി ദിവ്യയുടെ രാഷ്ട്രീയ ഭാവി ഇല്ലാതായതിലൂടെ ഉണ്ടായതെന്ന് സിപിഐ നേതാവ് വി.കെ സുരേഷ് ബാബു ; സമൂഹമാധ്യമങ്ങളിൽ  രാഷ്ട്രീയ ഭേദമന്യേ പൊങ്കാല  "
english_title: "CPI leader VK Suresh Babu says the loss of PP Divya's political future is a bigger loss than the suicide of ADM Naveen Babu; Pongala on social media regardless of politics"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273200/cpi-leader-vk-suresh-babu-says-the-loss-of-pp-divyas-political-future-is-a-bigger-loss-than-the-suicide-of-adm-naveen-babu-pongala-on-social-media-regardless-of-politics"
published_at: "2025-02-27T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bfce6ce7da7_Untitled-1_copy.jpg"
keywords: []
---

# എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയെക്കാൾ വലിയ  നഷ്ടമാണ് പി.പി ദിവ്യയുടെ രാഷ്ട്രീയ ഭാവി ഇല്ലാതായതിലൂടെ ഉണ്ടായതെന്ന് സിപിഐ നേതാവ് വി.കെ സുരേഷ് ബാബു ; സമൂഹമാധ്യമങ്ങളിൽ  രാഷ്ട്രീയ ഭേദമന്യേ പൊങ്കാല  

> **Lead Summary:** കണ്ണൂർ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ നഷ്ടത്തെക്കാൾ വലിയ നഷ്ടമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യയുടെ രാഷ്ട്രീയ ഭാവി ഇല്ലാതായതെന്ന സി പി ഐ നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി.കെ സുരേഷ് ബാബുവിന്റെ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുന്നു. ഒരു സ്വകാര്യ ചാനലിൽ നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ബാബു.

## Article Content

കണ്ണൂർ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ നഷ്ടത്തെക്കാൾ വലിയ നഷ്ടമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യയുടെ രാഷ്ട്രീയ ഭാവി ഇല്ലാതായതെന്ന സി പി ഐ നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി.കെ സുരേഷ് ബാബുവിന്റെ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുന്നു. ഒരു സ്വകാര്യ ചാനലിൽ നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ബാബു.

അഴിമതിയെ എതിർക്കുന്ന ഒരു നേതാവിന്റെ ആർജ്ജവമായാണ് ഞാനതിനെ കാണുന്നത്. ദിവ്യ പ്രസംഗിച്ചത് കൊണ്ട് മാത്രമല്ല അദ്ദേഹം മരിച്ചത്. ദിവ്യ പ്രസംഗിച്ചതിനുശേഷം ജില്ലാ കളക്ടർ അദ്ദേഹത്തോട് എന്തു പറഞ്ഞു, അതിനു ശേഷം അദ്ദേഹത്തിന് വന്ന ഫോൺ കോളുകൾ, ബന്ധുക്കൾ വിളിച്ചു ഇത് തങ്ങൾക്ക് അപമാനം ഉണ്ടാക്കിയല്ലോ എന്ന് പറഞ്ഞിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണം.

മാധ്യമങ്ങളുടെ വിചാരണയിൽ സി പി എം നേതൃത്വം പെട്ടു പോയതാണെന്നും പത്തനംതിട്ടയിലെ സിപി എം ജില്ലാ നേതൃത്വത്തിന്റെ നിലപാട് കൊണ്ടാണ് സിപിഎം നേതൃത്വം പെട്ടുപോയ തെന്നും സുരേഷ് ബാബു പറയുന്നു. ദിവ്യയുടെ വിഷയം വസ്തുനിഷ്ഠമായല്ല മാധ്യമങ്ങളും മറ്റു രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കണ്ടത്. ദിവ്യ ചെയ്തത് മഹാ പാതകം ഒന്നുമല്ല. ശരിയാ ണെന്നും പറയുന്നില്ല. ദിവ്യയെ എനിക്കറിയാം. സുരേഷ് ബാബു പറയുന്നു. അവിടെ സ്വത്തുണ്ട്, ഇവിടെ സ്വത്തുണ്ട് എന്നൊക്കെ പറഞ്ഞ് പരത്തുന്നതാണ്. യഥാർത്ഥത്തിൽ ഇല്ല. പ്രശാന്തൻ നിരന്തരം വന്ന് ശുപാർശ ചെയ്യണമെന്ന് ദിവ്യയോട് പറയുന്നത് ഞാൻ കണ്ടതാണ്. നടക്കില്ലെന്ന് പറഞ്ഞു ദിവ്യ ഒഴിവാക്കിയതു മാണ്. പിന്നീട് ഒരു ദിവസം നിങ്ങൾ പറഞ്ഞിട്ട് നടക്കാത്ത കാര്യം ഞാൻ പണം കൊടുത്ത് നേടി എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഇച്ഛഭംഗവും പേഴ്സണാലിറ്റിക്ക് കേട് പറ്റിയതും കൊണ്ടാണ് അവർ അങ്ങനെ പ്രതികരിച്ചത്. സുരേഷ് ബാബു പറയുന്നു. നേരത്തെ സി പിഐയും റവന്യൂ മന്ത്രിയും നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചിരുന്നു. ഇതുകൊണ്ട് തന്നെ സുരേഷ് ബാബുവിൻ്റെ പ്രതികരണം രാഷ്ട്രീയ വിവാദമാവുന്നത് സ്വാഭാവികമാണ്. സുരേഷ് ബാബുവിൻ്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനത്തിന് നേരെ സമൂഹ മാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273200/cpi-leader-vk-suresh-babu-says-the-loss-of-pp-divyas-political-future-is-a-bigger-loss-than-the-suicide-of-adm-naveen-babu-pongala-on-social-media-regardless-of-politics)