---
title: "പൊന്ന്യത്തങ്കം കാണാൻ പോയ തൂവക്കുന്ന് സ്വദേശിയുടെ കാണാതായ  ബൈക്ക് അഞ്ചരക്കണ്ടിയിൽ  കണ്ടെത്തി"
english_title: "Missing bike of Thuvakkunnu native who went to see gold found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273155/missing-bike-of-thuvakkunnu-native-who-went-to-see-gold-found"
published_at: "2025-02-26T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf37fbaa670_Untitled-2_copy.jpg"
keywords: []
---

# പൊന്ന്യത്തങ്കം കാണാൻ പോയ തൂവക്കുന്ന് സ്വദേശിയുടെ കാണാതായ  ബൈക്ക് അഞ്ചരക്കണ്ടിയിൽ  കണ്ടെത്തി

> **Lead Summary:** പാനൂർ : തൂവക്കുന്നിലെ ചേൽക്കാട് സി.കെ അർജുൻ്റെ KL 58 AJ 4632 നമ്പർ ഹീറോ സ്പ്ലണ്ടർ ബൈക്കാണ് മോഷണം പോയത്.

## Article Content

പാനൂർ : തൂവക്കുന്നിലെ ചേൽക്കാട് സി.കെ അർജുൻ്റെ KL 58 AJ 4632 നമ്പർ ഹീറോ സ്പ്ലണ്ടർ ബൈക്കാണ് മോഷണം പോയത്.

രാത്രി പതിനൊന്ന് മണിക്കാണ് അർജുൻ പൊന്ന്യത്തങ്കം കാണാനെത്തിയത്. കലാപരിപാടികൾക്ക് ശേഷം തിരികെ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം പോയതറിയുന്നത്.

കതിരൂർ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ബൈക്ക് അഞ്ചരക്കണ്ടി കല്ലായിയിൽ പണിതീരാത്ത വീടിന് മുന്നിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു.സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273155/missing-bike-of-thuvakkunnu-native-who-went-to-see-gold-found)