---
title: "പ്രസവ ശസ്ത്രക്രീയയെ തുടർന്നുള്ള യുവതിയുടെ മരണം  പേരാമ്പ്രയെ കണ്ണീരിലാഴ്ത്തി"
english_title: "The death of a young woman following a caesarean section brought Perambra to tears."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272900/the-death-of-a-young-woman-following-a-caesarean-section-brought-perambra-to-tears"
published_at: "2025-02-25T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bde067cec3d_Untitled-5_copy.jpg"
keywords: []
---

# പ്രസവ ശസ്ത്രക്രീയയെ തുടർന്നുള്ള യുവതിയുടെ മരണം  പേരാമ്പ്രയെ കണ്ണീരിലാഴ്ത്തി

> **Lead Summary:** പേരാമ്പ്ര: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ചേനോളി കണ്ണമ്പത്ത് സ്‌കൂളിന് സമീപം വെങ്ങളത്ത്കണ്ടിയില്‍ സരിത ആണ് മരിച്ചത്.

## Article Content

പേരാമ്പ്ര: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ചേനോളി കണ്ണമ്പത്ത് സ്‌കൂളിന് സമീപം വെങ്ങളത്ത്കണ്ടിയില്‍ സരിത ആണ് മരിച്ചത്.

21-നാണ് സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തിങ്കളാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റുകയും ചൊവ്വാഴ്ച മരണം സംഭവിക്കുകയും ചെയ്തു.

ഭര്‍ത്താവ്: പ്രസൂണ്‍ (ജിനീഷ് ഹോമിയോ മെഡിക്കല്‍സ്, കോഴിക്കോട്). മകള്‍: സ്വരാത്മിക. മാതാവ്: തങ്കമണി. പിതാവ്: പരേതനായ വാസുദേവന്‍. സഹോദരങ്ങള്‍: ബാബു, വിനീഷ്, സ്മിത. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272900/the-death-of-a-young-woman-following-a-caesarean-section-brought-perambra-to-tears)