---
title: "കൂത്ത്പറമ്പ് ബസ് സ്റ്റാൻ്റിൽ ബസ് ജീവനക്കാർ തമ്മിൽ തർക്കം ; ക്ലീനർക്ക് കുത്തേറ്റു, ഡ്രൈവർ റിമാൻറിൽ"
english_title: "Bus staff clash at Koothparamba bus stand; cleaner stabbed, driver remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272832/bus-staff-clash-at-koothparamba-bus-stand-cleaner-stabbed-driver-remanded"
published_at: "2025-02-25T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd93d0e626c_Untitled-4_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് ബസ് സ്റ്റാൻ്റിൽ ബസ് ജീവനക്കാർ തമ്മിൽ തർക്കം ; ക്ലീനർക്ക് കുത്തേറ്റു, ഡ്രൈവർ റിമാൻറിൽ

> **Lead Summary:** കൂത്ത്പറമ്പ്: സ്വകാര്യ ബസിലെ ക്ലീനർക്ക് മറ്റൊരു ബസിലെ ഡ്രൈവറുടെ കുത്തേറ്റു. പേരാവൂർ മേനെച്ചോടിയിലെ കെ.വിജേഷി നാണ് കുത്തേറ്റത്. സംഭവത്തിൽ ഡ്രൈവർ മട്ടന്നൂർ പൊറോറ സുമയത്ത് മൻസിലിൽ കെ.റഹ്‌നാസിനെ കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് ബസ്റ്റാൻഡിലായിരുന്നു സംഭവം.

## Article Content

കൂത്ത്പറമ്പ്: സ്വകാര്യ ബസിലെ ക്ലീനർക്ക് മറ്റൊരു ബസിലെ ഡ്രൈവറുടെ കുത്തേറ്റു. പേരാവൂർ മേനെച്ചോടിയിലെ കെ.വിജേഷി നാണ് കുത്തേറ്റത്. സംഭവത്തിൽ ഡ്രൈവർ മട്ടന്നൂർ പൊറോറ സുമയത്ത് മൻസിലിൽ കെ.റഹ്‌നാസിനെ കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് ബസ്റ്റാൻഡിലായിരുന്നു സംഭവം.

കൂത്തുപറമ്പ് ആലച്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീ മുത്തപ്പൻ ബസിലെ ക്ലിനറാണ് വിജേഷ്. കൂത്തുപറമ്പ് വണ്ണാത്തിമൂല റൂട്ടിൽ സർവീസ് നടത്തുന്ന നബീൽ ബസിലെ ഡ്രൈവറാണ് റഹ്‌നാസ്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇടത് കൈപ്പത്തിക്ക് സാരമായി മുറിവേറ്റ വിജേഷിനെ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിലെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

കൂത്തുപറമ്പ് ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോട തിയിൽ ഹാജരാക്കിയ റഹ്നാസിനെ റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് എസ്.ഐ. അഖി ലിൻ്റെ നേതൃത്വത്തിലുള്ള ഫൊറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272832/bus-staff-clash-at-koothparamba-bus-stand-cleaner-stabbed-driver-remanded)