---
title: "പൊന്ന്യത്തങ്കം കാണാനും, കളരി അക്കാദമിയുടെ ശിലാസ്ഥാപനം നിർവഹിക്കാനും ഇന്ന് ഗവർണറെത്തും ; കതിരൂർ പൊലീസ് വലയത്തിൽ"
english_title: "Governor to visit Ponnuyathangam today and lay foundation stone of Kalari Academy; Kathiroor under police cordon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272815/governor-to-visit-ponnuyathangam-today-and-lay-foundation-stone-of-kalari-academy-kathiroor-under-police-cordon"
published_at: "2025-02-25T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd86112f06e_Untitled-2_copy.jpg"
keywords: []
---

# പൊന്ന്യത്തങ്കം കാണാനും, കളരി അക്കാദമിയുടെ ശിലാസ്ഥാപനം നിർവഹിക്കാനും ഇന്ന് ഗവർണറെത്തും ; കതിരൂർ പൊലീസ് വലയത്തിൽ

> **Lead Summary:** കേരളത്തിന്റെ തനത് ആയോധനകലയായ കളരിമുറ കാണാൻ ഇന്ന് വൈകീട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പൊന്ന്യത്തങ്കം നടക്കുന്ന പൊന്ന്യത്തെ ഏഴരക്കണ്ടത്തിലെത്തും. കേരള ഫോക്ലോർ അക്കാദമി, കതിരൂർ ഗ്രാമപ്പ ഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തിലാണ് 'പൊന്ന്യത്തങ്കം' നടക്കുന്നത്.

## Article Content

കേരളത്തിന്റെ തനത് ആയോധനകലയായ കളരിമുറ കാണാൻ ഇന്ന് വൈകീട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പൊന്ന്യത്തങ്കം നടക്കുന്ന പൊന്ന്യത്തെ ഏഴരക്കണ്ടത്തിലെത്തും. കേരള ഫോക്ലോർ അക്കാദമി, കതിരൂർ ഗ്രാമപ്പ ഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തിലാണ് 'പൊന്ന്യത്തങ്കം' നടക്കുന്നത്.

ആദ്യമായാണ് കതിരൂർ ഗ്രാമപ്പഞ്ചായത്തിൽ ഒരു ഗവർണർ എത്തുന്നത്. സ്പീക്കർ എ.എൻ. ഷംസീർ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.വി. അജയകുമാർ, പൊന്ന്യത്തങ്കം ജനറൽ കൺവീനർ എൻ.പി. വിനോദ് കുമാർ, എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണമാണ് ഒരുക്കുന്നത്.

വൈകീട്ട് 6.30-ന് ഗവർണർ ഏഴരക്കണ്ടത്തിലെത്തും. കളരി അക്കാദമിയുടെ ശിലാസ്ഥാപനം നിർവഹിക്കും. തുടർന്ന് കളരിപ്രദർശനം കാണും.

ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷനാകും. കെ.കെ. ശൈലജ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തലശ്ശേരി എ.എസ്.പി. പി.ബി. കിരണിൻ്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272815/governor-to-visit-ponnuyathangam-today-and-lay-foundation-stone-of-kalari-academy-kathiroor-under-police-cordon)