---
title: "പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്"
english_title: "Two people seriously injured after car loses control and hits bike in Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272765/two-people-seriously-injured-after-car-loses-control-and-hits-bike-in-perambra"
published_at: "2025-02-25T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd64abcfb08_67bd4a2496900_accident.jpg"
keywords: []
---

# പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

> **Lead Summary:** പേരാമ്പ്ര വായനശാലയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ 5:30 ഓടുകൂടിയാണ് സംഭവം.

## Article Content

പേരാമ്പ്ര വായനശാലയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ 5:30 ഓടുകൂടിയാണ് സംഭവം.

(wwwപേരാമ്പ്ര ഭാഗത്തു നിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന കാറാണ് വായനശാല കൊളോപാറക്ക് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.

ബൈക്ക് യാത്രക്കാരെ 10 മീറ്റര്‍ ഓളം ദൂരെ ഇടിച്ചുതെറിപ്പിച്ച നിലയിലും, കാര്‍ കെഎസ്ഇബി എച്ച്ഡി ലൈനും വീടിന്റെ മതിലും തകര്‍ത്ത നിലയിലുമാണ് ഉള്ളത്.

വയനാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഇവരെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272765/two-people-seriously-injured-after-car-loses-control-and-hits-bike-in-perambra)