---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എൽ ഡി എഫിലെ  ശരണ്യ സുരേന്ദ്രൻ വിജയിച്ചു ; ഭൂരിപക്ഷം 499"
english_title: "LDF's Saranya Surendran wins in Pannyannur Grama Panchayat 3rd ward; majority 499"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272734/ldfs-saranya-surendran-wins-in-pannyannur-grama-panchayat-3rd-ward-majority-499"
published_at: "2025-02-25T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd4ff545836_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എൽ ഡി എഫിലെ  ശരണ്യ സുരേന്ദ്രൻ വിജയിച്ചു ; ഭൂരിപക്ഷം 499

> **Lead Summary:** പന്ന്യന്നൂർ; പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ശരണ്യ സുരേന്ദ്രന് മിന്നും വിജയം. 499 വോട്ടുകൾക്കാണ് എൽ ഡി എഫ് വിജയിച്ചത്. 250 വോട്ടുകൾ യുഡിഎഫിന് ലഭിച്ചപ്പോൾ, എൻ ഡി എക്ക് 25 വോട്ടുകൾ ലഭിച്ചു.

## Article Content

പന്ന്യന്നൂർ; പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ശരണ്യ സുരേന്ദ്രന് മിന്നും വിജയം. 499 വോട്ടുകൾക്കാണ് എൽ ഡി എഫ് വിജയിച്ചത്. 250 വോട്ടുകൾ യുഡിഎഫിന് ലഭിച്ചപ്പോൾ, എൻ ഡി എക്ക് 25 വോട്ടുകൾ ലഭിച്ചു.

ആദ്യ ബൂത്തിൽ എൽ ഡി എഫ് 380 ഉം, യു ഡി എഫ് 130 ഉം, എൻ ഡി എ 12 ഉം വോട്ടുകൾ നേടി. രണ്ടാം ബൂത്തിൽ എൽ ഡി എഫ് 369 ഉം യുഡിഎഫ് 120 ഉം

എൻ ഡി എ 13 ഉം വോട്ട് നേടി. യു ഡി എഫ് സ്ഥാനാർത്ഥിയായി എം വി അബ്ദുള്ളയും, എൻ ഡി എ സ്ഥാനാർത്ഥിയായി ശ്യാമള പാത്തിയിലുമാണ് ജനവിധി തേടിയത്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272734/ldfs-saranya-surendran-wins-in-pannyannur-grama-panchayat-3rd-ward-majority-499)