---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വോട്ടെടുപ്പ് പൂർത്തിയായി ; 1024 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു."
english_title: "Voting has been completed in the third ward of Pannyannur Grama Panchayat; 1024 people exercised their right to vote."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272664/voting-has-been-completed-in-the-third-ward-of-pannyannur-grama-panchayat-1024-people-exercised-their-right-to-vote"
published_at: "2025-02-24T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc9d300ce96_download_(3).jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വോട്ടെടുപ്പ് പൂർത്തിയായി ; 1024 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

> **Lead Summary:** പന്ന്യന്നൂർ: മുൻ പഞ്ചായത്ത് പ്രസി.സി.കെ അശോകൻ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഫലപ്രഖ്യാപനം ചൊവ്വാഴ്ച നടക്കും.

## Article Content

പന്ന്യന്നൂർ: മുൻ പഞ്ചായത്ത് പ്രസി.സി.കെ അശോകൻ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഫലപ്രഖ്യാപനം ചൊവ്വാഴ്ച നടക്കും.

പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾക്കൊള്ളുന്ന താഴെ ചമ്പാട് ഉൾപ്പെടെ സംസ്ഥാനത്തെ 28 വാർഡുകളിലാണ് തിങ്കളാഴ്ച്ച ജനവിധി നടന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിംഗ് നടന്നത് ' പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ശരണ്യ സുരേന്ദ്രനും

യു ഡി എഫ് സ്ഥാനാർത്ഥിയായി എം.വി അബ്ദുള്ളയും

എൻ ഡി എ സ്ഥാനാർത്ഥിയായി ശ്യാമള പാത്തിയിലുമാണ് മത്സരിക്കുന്നത്. ഇവിടെ പൊടിക്കളം എൽ പി സ്കൂളിൽ സജ്ജമാക്കിയ 2 ബൂത്തുകളിലും പോളിംഗ് തുടക്കത്തിൽ മന്ദ ഗതിയിലാണ് നീങ്ങിയതെങ്കിലും വൈകീട്ടോടെ സാധാരണ ഗതിയിലായി. രണ്ട് ബൂത്ത് കളിലായി 1024 പേർ വോട്ടവകാശം വിനിയോഗിച്ചു.

അതേസമയം പോളിംഗ് ബൂത്തിൽ സന്ദർശനം നടത്താൻ എത്തിയ മുസ്ലിംലീഗ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കാവിൽ മഹമൂദ് ബൂത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടറിൻ്റെ ടയർ കാറ്റഴിച്ച് വിട്ടതായും, ഹെൽമെറ്റ് എടുത്തു കൊണ്ടുപോയതായും പരാതിയുണ്ട്. സംഭവത്തിൽ പന്ന്യന്നൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി.കെ ഹനീഫ, കൺവീനർ ടി.പി പ്രേമനാഥൻ മാസ്റ്റർ എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272664/voting-has-been-completed-in-the-third-ward-of-pannyannur-grama-panchayat-1024-people-exercised-their-right-to-vote)