---
title: "അമിതവണ്ണത്തിനെതിരായ പ്രചാരണം ;  മോഹൻലാൽ അടക്കം പത്തുപേരെ ചലഞ്ച് ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി"
english_title: "Campaign against obesity; Prime Minister Narendra Modi challenges ten people including Mohanlal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272653/campaign-against-obesity-prime-minister-narendra-modi-challenges-ten-people-including-mohanlal"
published_at: "2025-02-24T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc924a25b6f_images_(1).jpg"
keywords: []
---

# അമിതവണ്ണത്തിനെതിരായ പ്രചാരണം ;  മോഹൻലാൽ അടക്കം പത്തുപേരെ ചലഞ്ച് ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി

> **Lead Summary:** അമിതവണ്ണത്തിനെതിരായ പ്രചാരണത്തിനാ യി വിവിധ മേഖല മേഖലകളിൽ പ്രമുഖരായ പത്തുപേരെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നടൻ മോഹൻ ലാൽ അടക്കമുള്ളവരെയാണ് പ്രധാനമന്ത്രി നിർദേശിച്ചത്.

## Article Content

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിനാ യി വിവിധ മേഖല മേഖലകളിൽ പ്രമുഖരായ പത്തുപേരെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നടൻ മോഹൻ ലാൽ അടക്കമുള്ളവരെയാണ് പ്രധാനമന്ത്രി നിർദേശിച്ചത്.

ജമ്മു കശ്മ‌ീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, നടൻ ആർ. മാ ധവൻ, ഭോജ്പുരി ഗായിക നിരാഹ്വ, ഒളിമ്പിക്സ് മെഡൽ ജേതാക്കളായ മനു ഭാക്കർ, മീരാഭായി ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീലേക്കനി, ഗായിക ശ്രേയാ ഘോഷാൽ, രാജ്യസഭാംഗം സുധാമൂർത്തി എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റ് പ്രമുഖർ. സാമൂഹികമാധ്യമമായ എക്‌സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇവരോട് മറ്റു പത്തുപേരെ നിർദേശിക്കാൻ പ്രധാനമന്ത്രി ആശ്യപ്പെട്ടു. അമിതവണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറയ്ക്കാൻ കഴിഞ്ഞ മൻ കി ബാത്തിൽ മോദി ആഹ്വാനം ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് ശേഷം എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാൻ താൻ പത്തുപേരെ പ്രേരിപ്പിക്കുകയും ചലഞ്ച് ചെയ്യുകയും ചെയ്യുമെന്നും മൻ കി ബാത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇവരോട് മറ്റ് പത്തുപേരെക്കൂടി നിർദേശിക്കാനും ആവശ്യപ്പെടുമെന്ന് മോദി പറഞ്ഞു. ഇതിൻ്റെ ആദ്യഘട്ടമായാണ് പത്തുപേരെ മെൻഷൻ ചെയ്‌ത്‌ മോദിയുടെ എക്‌സ് പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272653/campaign-against-obesity-prime-minister-narendra-modi-challenges-ten-people-including-mohanlal)