---
title: "മുമ്പെങ്ങുമില്ലാത്ത വിധം ഇന്ന്  കനത്ത ചൂട് ; പാനൂരിനടുത്ത് ചെറുപ്പറമ്പിൽ ട്രാൻസ്ഫോമറിന് തീപ്പിടിച്ചു, വൻ അപകടം ഒഴിവായി"
english_title: "Heavy heat on today like never before; Transformer caught fire at Chudram near Panur, major accident averted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272587/heavy-heat-on-today-like-never-before-transformer-caught-fire-at-chudram-near-panur-major-accident-averted"
published_at: "2025-02-24T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc4fa6674dc_1000598785.jpg"
keywords: []
---

# മുമ്പെങ്ങുമില്ലാത്ത വിധം ഇന്ന്  കനത്ത ചൂട് ; പാനൂരിനടുത്ത് ചെറുപ്പറമ്പിൽ ട്രാൻസ്ഫോമറിന് തീപ്പിടിച്ചു, വൻ അപകടം ഒഴിവായി

> **Lead Summary:**  ചെറുപ്പറമ്പിൽ ട്രാൻസ്ഫോമറിന് തീപ്പിടിച്ചു, വൻ അപകടം ഒഴിവായി

## Article Content

 ചെറുപ്പറമ്പിൽ ട്രാൻസ്ഫോമറിന് തീപ്പിടിച്ചു, വൻ അപകടം ഒഴിവായി

ഏപ്രിലും, മെയും വരാനിരിക്കെ തന്നെ നാട്ടിൽ ഫിബ്രുവരിയാവുമ്പോഴേക്കും കനത്ത ചൂട് തുടങ്ങി.

മുമ്പെങ്ങുമില്ലാത്ത വിധം പൊള്ളുന്ന ചൂടാണ് തിങ്കളാഴ്ച ഉച്ചക്ക് അനുഭവപ്പെട്ടത്. കനത്ത ചൂടിൽ പാനൂരിനടുത്ത് ചെറുപ്പറമ്പ് എലിക്കുന്നിൽ റോഡരികിൽ ട്രാൻസ്ഫോമറിന് തീപിടിച്ചത് ആശങ്ക പരത്തി.

ട്രാൻസ്ഫോർമറിൽ നിന്നും സമീപത്തെ കശുവണ്ടിത്തോട്ടത്തിലേക്കുൾപ്പടെ തീ പടർന്നു. ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചേക്കുമെന്ന ആശങ്ക നാട്ടുകാരിൽ ഭീതിയുളവാക്കി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാനൂരിൽ നിന്നും കുതിച്ചെത്തിയ അഗ്നിശമനസേനയുടെ കൃത്യമായ ഇടപെടലിൽ തീ അണക്കുകയായിരുന്നു.

നാട്ടുകാരും കൈയ് മെയ് മറന്ന് തീ പടരുന്ന സാഹചര്യമൊഴിവാക്കി. ഫയർ സ്റ്റേഷൻ ഓഫീസർ എൻ.കെ. ശ്രീജിത്ത്, ഫയർ ഓഫീസർമാരായ കെ.രവീന്ദ്രൻ, എം പി സനൂപ്, അജീഷ്, ജിജിത്ത് കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272587/heavy-heat-on-today-like-never-before-transformer-caught-fire-at-chudram-near-panur-major-accident-averted)